ജിദ്ദ - ഉടമയുടെ കണ്‍മുന്നില്‍ കാര്‍ മോഷണം പോയി. എന്‍ജിന്‍ തകരാറ് ശരിയാക്കാന്‍ ബോണറ്റ് തുറന്നുവെച്ച് വര്‍ക്ക് ഷോപ്പിനു മുന്നില്‍ ഓഫാക്കാതെ നിര്‍ത്തിയ കാറാണ് യുവാവ് മോഷ്ടിച്ച് കടന്നുകളഞ്ഞത്. കാറുടമയും ഒപ്പമുള്ള മറ്റൊരാളും വര്‍ക്ക് ഷോപ്പിലെ രണ്ടു തൊഴിലാളികളും നോക്കിനില്‍ക്കെയാണ് കാര്‍ മോഷണം പോയത്.
വര്‍ക്ക് ഷോപ്പ് തൊഴിലാളികള്‍ കാറുടമയുമായി സംസാരിച്ചു കൊണ്ട് കാറില്‍ റിപ്പയര്‍ ജോലികള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ തൊഴിലാളികളില്‍ ഒരാള്‍ വര്‍ക്ക് ഷോപ്പിനകത്തേക്ക് കയറിപ്പോയി. ഈ സമയത്ത് തിരക്കേറിയ റോഡില്‍ കാറിന്റെ പിന്‍വശത്തു കൂടി നടന്നെത്തിയ യുവാവ് ഡ്രൈവിംഗ് സീറ്റില്‍ ചാടിക്കയറി അതിവേഗതയില്‍ കാര്‍ പിന്നോട്ടെടുത്ത് റോഡിലേക്ക് ഇറക്കി കാറുമായി കടന്നുകളയുകയായിരുന്നു. കാറുടമയുടെയും ഒപ്പമുള്ളയാളുടെയും വര്‍ക്ക് ഷോപ്പ് ജീവനക്കാരുടെയും ശ്രദ്ധ റിപ്പയര്‍ ജോലികളിലായിരുന്നതിനാലും ബോണറ്റ് തുറന്നുവെച്ച നിലയിലായിരുന്നതിനാലും മോഷ്ടാവ് ഡ്രൈവിംഗ് സീറ്റില്‍ കയറുന്നത് ഇവരുടെ ശ്രദ്ധയില്‍ പെട്ടില്ല. കാറുമായി കടന്നുകളഞ്ഞ മോഷ്ടാവിനെ തടയാന്‍ ശ്രമിച്ച കാറുടമയെ ഇടിച്ചുതള്ളിയിട്ടാണ് യുവാവ് വാഹനവുമായി രക്ഷപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ വര്‍ക്ക് ഷോപ്പിനു മുന്നില്‍ സ്ഥാപിച്ച സി.സി.ടി.വി ചിത്രീകരിച്ചു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
شاهد : أغرب سرقة سيارة من أمام صاحبها والهروب بها pic.twitter.com/oIiMmoofAV
— صحيفة المرصد (@marsdnews24) September 19, 2023