കൊച്ചി- കെ.എല്‍. 07 ഡി.സി. 369 നമ്പര്‍ സ്വന്തമാക്കി മമ്മൂട്ടി. തിങ്കളാഴ്ച എറണാകുളം ആര്‍.ടി. ഓഫീസില്‍ നടന്ന നമ്പര്‍ ലേലത്തിലൂടെയാണ് 369 അദ്ദേഹം സ്വന്തമാക്കിയത്.
കഴിഞ്ഞ ദിവസം ഫാന്‍സി നമ്പറായ കെ.എല്‍. 07 ഡി.സി. 369 നമ്പര്‍ മമ്മൂട്ടി കമ്പനി ബുക്ക് ചെയ്തിരുന്നു. ഈ നമ്പറിനായി മറ്റ് രണ്ട് പേര്‍ കൂടി രംഗത്തെത്തിയതോടെ ലേലത്തില്‍വച്ചു. ഒടുവില്‍ ഓണ്‍ലൈനായി നടന്ന ലേലത്തിലൂടെ 1.31 ലക്ഷം രൂപയ്ക്ക് താരം നമ്പര്‍ സ്വന്തമാക്കുകയായിരുന്നു. മറ്റൊരു നമ്പറായ കെ.എല്‍. 07 ഡി.സി. 500 വാശിയേറിയ മത്സരത്തിലൂടെ കൊച്ചി സ്വദേശി 2.45 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി. ഈ നമ്പറിനായി അഞ്ച് പേരാണ് മത്സര രംഗത്തുണ്ടായിരുന്നതെന്ന് എറണാകുളം ജോയിന്റ് ആര്‍.ടി.ഒ. കെ.കെ.രാജീവ്പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)