ന്യൂദൽഹി- ഇണ മനഃപൂർവം ലൈംഗികബന്ധം നിരസിക്കുന്നത് ക്രൂരതയ്ക്ക് തുല്യമാണെന്ന് ദൽഹി ഹൈക്കോടതി. 35 ദിവസം മാത്രം നീണ്ടുനിന്ന ദാമ്പത്യജീവിതത്തിനുശേഷം ദമ്പതികൾക്ക് അനുവദിച്ച വിവാഹമോചനം ശരിവെച്ചുകൊണ്ടാണ് ദൽഹി ഹൈക്കോടതിയുടെ നിരീക്ഷണം.
വിവാഹമോചനം അനുവദിച്ച കുടുംബകോടതി ഉത്തരവിനെതിരെ ഭാര്യ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സുരേഷ് കുമാർ കൈറ്റ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. ലൈംഗിക ബന്ധമില്ലാത്ത വിവാഹം ശപിക്കപ്പെട്ടതാണെന്നും അതേക്കാൾ മാരകമായ ഒന്നുമില്ലെന്നും ഉത്തരവിൽ പറഞ്ഞു. ലൈംഗിക ബന്ധത്തിലെ നിരാശയേക്കാൾ വിവാഹത്തെ ബാധിക്കുന്ന ക്രൂരതയാണിത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഭാര്യയുടെ എതിർപ്പിനെത്തുടർന്ന് വിവാഹം നടന്നിട്ടില്ലെന്ന് വേണം കരുതാനെന്ന് നിരീക്ഷിച്ച കോടതി ഇതിനെ ക്രൂരത എന്നും വിളിക്കാമെന്നും പറഞ്ഞു. സ്ത്രീധനത്തിന്റെ പേരിൽ തന്നെ പീഡിപ്പിച്ചുവെന്ന് പോലീസിൽ പരാതി നൽകിയ യുവതി മതിയായ തെളിവുകൾ ഹാജരാക്കിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പുതുതായി നടന്ന ഒരു വിവാഹത്തിൽ ലൈംഗിക ബന്ധം നടക്കുന്നില്ലെന്നതു തന്നെ വിവാഹമോചനത്തിനുള്ള കാരണമാണ് - ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണയും ഉൾപ്പെട്ട ബെഞ്ച് പറഞ്ഞു.