ന്യൂദല്‍ഹി-എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് ദിവസവും അഞ്ച് സന്ദേശങ്ങളെങ്കിലും ലഭിക്കുന്നുണ്ടെന്ന് ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്‍. ഇ മെയിലുകള്‍ക്കു പുറമെ, വാട്‌സ്ആപ്പ് മെസേജുകളും ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എയര്‍ ഇന്ത്യയില്‍ ജോലി സാധ്യ അന്വേഷിച്ചുകൊണ്ടുള്ളതാണ് ചില മെയിലുകളെങ്കില്‍ മറ്റുചിലത് എയര്‍ ഇന്ത്യ സര്‍വീസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളുമാണെന്ന് അദ്ദേഹം പറഞ്ഞു.
നടപടി സ്വീകരിക്കേണ്ടവയാണെങ്കില്‍ ഉടന്‍തന്നെ ചെയ്യുന്നുണ്ടെന്നും മറ്റു ചില കാര്യങ്ങളില്‍ ക്ഷമയോടെ കാത്തരിക്കാനാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
എയര്‍ ഇന്ത്യയില്‍ ഒരു പാട് കാര്യങ്ങള്‍ പരിഹരിക്കാനുണ്ടെന്നും വിസ്തരയുമുയാള്ള ലയനത്തിന്റെ നടപടികള്‍ മുന്നോട്ടു പോകുകയാണെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
എയര്‍ ഇന്ത്യ സര്‍വീസ് മെച്ചപ്പെട്ടതായി അംഗീകരിച്ചുകൊണ്ടുള്ള ഇ മെയിലുകളും ലഭിക്കുന്നുണ്ട്. സമയം പാലിക്കുന്നതില്‍ വലിയ മാറ്റമുണ്ടെന്നാണ് യാത്രക്കാര്‍ അറിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)