Sorry, you need to enable JavaScript to visit this website.

വിഷ്ണു പാദം പൂകി; അബ്ദുല്ലക്കുട്ടിക്ക് ഫേസ് ബുക്കില്‍ പൊങ്കാല

കൊച്ചി-വിദ്വേഷ പ്രഭാഷണങ്ങളിലൂടെ കുപ്രസിദ്ധി നേടിയ ഡോ.എന്‍.ഗോപാലകൃഷ്ണന്റെ മരണത്തെ വിഷ്ണുപാദം പൂകിയെന്ന പരാമര്‍ശത്തോടെ ആദരാഞ്ജലിയര്‍പ്പിച്ച ബി.ജെ.പി നേതാവ് എ.പി.അബ്ദുല്ലക്കുട്ടിക്ക് ഫേസ് ബുക്കില്‍ പൊങ്കാല.
മലപ്പുറത്തെയും മുസ്‌ലിംകളെയും അവഹേളിച്ചതിനും പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനും ഗോപാലകൃഷ്ണനെതിരെ കേസെടുത്തിരുന്നുവെങ്കിലും മരണത്തെ പരമാര്‍ശിക്കാന്‍ ഉപയോഗിച്ച വാക്കുകളുടെ പേരിലാണ് സമൂഹ മാധ്യമ ഉപയോക്താക്കള്‍ അബ്ദുല്ലക്കുട്ടിയെ ചോദ്യം ചെയ്യുന്നത്. നൂറുകണക്കിനാളുകളാണ് പോസ്റ്റിനു താഴെ കമന്റ് ചെയ്യുന്നത്.
മരിച്ചു പോയി, അന്തരിച്ചു തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചാല്‍ പോരേ എന്നാണ് അബ്ദുല്ലക്കുട്ടിയോട് ആളുകളുടെ ചോദ്യം.
 വിവാദ പ്രഭാഷകനും സിഎസ്‌ഐആര്‍ മുന്‍ സീനിയര്‍ സയന്റിസ്റ്റുമായ ഡോ. എന്‍. ഗോപാലകൃഷ്ണന്‍ (67) കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം രാത്രി ഒന്‍പത് മണിയോടെയാണ് മരിച്ചത്. 25 വര്‍ഷം സിഎസ്‌ഐആറില്‍ സയന്റിസ്റ്റായി സേവനമനുഷ്ഠിച്ച അദ്ദേഹം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപകനാണ്. യൂടൂബ് വഴി ഇദ്ദേഹം നടത്തിവന്നിരുന്ന പ്രഭാഷണങ്ങളില്‍ ചിലത് വിവാദമാവുകയും അതിന്റെ പേരില്‍ നിയമനടപടി നേരിടേണ്ടിവരികയും ചെയ്തിരുന്നു. മലപ്പുറത്തെയും മുസ് ലിംകളെയും അവഹേളിച്ചതിനും പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനും ഇദ്ദേഹത്തിനെതിരേ  കേസുകളുണ്ട്. വിദ്വേഷപ്രഭാഷണങ്ങളിലൂടെ കുപ്രസിദ്ധി നേടിയ ഗോപാലകൃഷ്ണന്‍ ചാനല്‍ ചര്‍ച്ചകളില്‍ സംഘപരിവാരത്തെ പ്രതിനിധീകരിക്കാറുണ്ടായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News