ന്യൂദല്‍ഹി-ബ്ലോക്ക് ചെയ്ത് ഇന്‍സറ്റഗ്രാം വീണ്ടെടുത്ത് നല്‍കാമെന്ന് പറഞ്ഞ് യുവതിയെ കബളിപ്പിച്ച് 90,000 രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍.
എട്ട് ലക്ഷം ഫോളോവേഴ്‌സുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ ബ്ലോക്ക് നീക്കുന്നതിന് ആദ്യം 10,000 രൂപയാണ് നല്‍കിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ജുനേദ് ബേഗ് എന്ന 20 കാരനാണ് യുവതിയെ കബളിപ്പിച്ചത്. അക്കൗണ്ട് ഡിലീറ്റി ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് 80,000 രൂപ നല്‍കിയതെന്ന് യുവതി പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)