സിംഗപ്പൂര്‍- വിസ നീട്ടിക്കിട്ടുന്നതിന് വ്യാജ വിവാഹം ഏര്‍പ്പാടാക്കിയ 73 കാരനായ ഇന്ത്യന്‍ വംശജന് സിംഗപ്പൂരില്‍ ജയിലിലായി. ഇമിഗ്രേഷന്‍ നടപടികള്‍ എളുപ്പമാക്കുന്നതിന് തന്റെ മരുമകളും സഹപ്രവര്‍ത്തകനും തമ്മിലുള്ള വ്യാജവിവാഹം ഏര്‍പ്പെടാക്കിയ മീരാന്‍ ഗനി നാഗൂരിനാണ് സിംഗപ്പൂര്‍ കോടതി ആറു മാസം ജയില്‍ ശിക്ഷ വിധിച്ചു.
സഹപ്രവര്‍ത്തകനും ഇന്ത്യക്കാരനുമായ അബ്ദുല്‍ ഖാദര്‍ കാസിമിന്റെ വിസ നീട്ടുന്നതിനാണ് ഇയാള്‍ വ്യാജ വിവാഹം ഒരുക്കിയത്. 25,000 സിംഗപ്പൂര്‍ ഡോളര്‍ വാങ്ങിയാണ് പ്രതി തന്റെ സിംഗപ്പൂര്‍ പൗരത്വമുള്ള മരുമകളെ വിവാഹം ചെയ്തു കൊടുത്തതായി രേഖയുണ്ടാക്കിയത്.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)