മലപ്പുറം- ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ പ്രതിയുടെ ചെലവില്‍ ലീഗിലായ കാലത്ത് ഉലകം ചുറ്റിയിട്ടില്ലെന്നും എന്നിട്ടല്ലേ പോക്‌സോ കേസിലെ പ്രതിയുടെ ചെലവിലുള്ള വിദേശയാത്രയെന്നും യൂത്ത് ലീഗ് നേതാവിന് മറുപടി നല്‍കി കെ.ടി.ജലീല്‍ എം.എല്‍.എ.
യൂത്ത്‌ലീഗ് നേതാക്കളുടെ ഫണ്ട് തിരിമറി ഇ.ഡിയുടെ റഡാറില്‍ പതിഞ്ഞതാണ് യൂത്ത്‌ലീഗിനെ നിശബ്ദമാക്കിയതെന്നാണ് ഞാന്‍ ആരോപിച്ചത്. അതിന് മറുപടി പറയാതെ പോക്‌സോ കേസിലെ പ്രതിയുടെ ചെലവില്‍ ഞാന്‍ വിദേശയാത്ര നടത്തി എന്ന പച്ചക്കള്ളം തട്ടിവിടുകയാണ് യൂത്ത്‌ലീഗ് നേതാവ് ചെയ്തതെന്ന് കെ.ടി.ജലീല്‍ ഫേസ്ബുക്കില്‍ കുറ്റപ്പെടുത്തി.
ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം
ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ വിശിഷ്യാ മുസ്ലിങ്ങള്‍ അങ്ങേയറ്റം ഭയപ്പാടിലാണ് ജീവിക്കുന്നത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്പ് നടന്ന പുല്‍വാമ ഭീകരാക്രമണത്തിന്റെ അന്തര്‍നാടകം വെളിപ്പെടുത്തി മുന്‍ ജമ്മുകാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മലിക് നടത്തിയ വെളിപ്പെടുത്തല്‍ രാജ്യത്തെ ഞെട്ടിച്ചു. ജയ്പൂര്‍ സ്‌ഫോടന കേസില്‍ നാലാളുകള്‍ക്കെതിരെ കീഴ്‌കോടതി തൂക്കു കയര്‍ വിധിച്ചതിനെ രാജസ്ഥാന്‍ ഹൈക്കോടതി റദ്ദാക്കുകയും യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്തിയ പോലീസിനെതിരെ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്ത അസാധാരണ സംഭവം അരങ്ങേറി. പോലീസ് കാവലില്‍ യു.പിയില്‍ നിന്നുള്ള മുന്‍ എം.പി അതീഖ് അഹമ്മദിന്റെയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിന്റെയും നടുറോട്ടിലെ അരുകൊല. രാമനവമി ആഘോഷത്തിന്റെ മറവില്‍ പള്ളികള്‍ക്ക് നേരെ നടന്ന നിഷ്ഠൂര അക്രമങ്ങള്‍. അതേ തുടര്‍ന്നുണ്ടായ രണ്ട് കൊലപാതങ്ങള്‍. ഒരു മാസത്തിനുള്ളില്‍ പശുവിന്റെ പേരില്‍ നസീം, നാസര്‍, ജുനൈദ്, പാഷ എന്നീ നാല് പേര്‍ കൊല്ലപ്പെട്ട ഭീതിത സാഹചര്യം. കര്‍ണ്ണാടകയില്‍ 4% മുസ്ലിം സംവരണം എടുത്തുകളഞ്ഞ ഞെട്ടിപ്പിക്കുന്ന സംഭവം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഇതിനെതിരെയൊന്നും ഒരക്ഷരം പ്രതികരിക്കാത്ത പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തോട് ഉഥഎഹ ഉള്‍പ്പടെ പല യുവജന സംഘടനകളും വിവിധ രൂപത്തില്‍ അവരുടെ വികാരം പ്രകടിപ്പിച്ചു. ഒരു പ്രസ്താവന പോലും യൂത്ത്‌ലീഗിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ഈ കുറ്റകരമായ നിസ്സംഗതക്കെതിരെ വലിയ അമര്‍ഷമാണ് യൂത്ത്‌ലീഗ് പ്രവര്‍ത്തകരില്‍ പോലും ഉണ്ടായത്. എന്നിട്ടും 'ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ' എന്ന മട്ടില്‍ യൂത്ത്‌ലീഗ് മൗനം തുടര്‍ന്നത് സംശയങ്ങള്‍ക്ക് ഇടവരുത്തിയത് സ്വാഭാവികം. ഇ.ഡിപ്പേടിയാണ് യൂത്ത്‌ലീഗിനെ നയിക്കുന്നതെന്ന സംശയം ബലപ്പെട്ടു.
യൂത്ത്‌ലീഗ് നേതാക്കളുടെ ഫണ്ട് തിരിമറി ഇ.ഡിയുടെ റഡാറില്‍ പതിഞ്ഞതാണ് യൂത്ത്‌ലീഗിനെ നിശബ്ദമാക്കിയതെന്ന് ഞാന്‍ ആരോപിച്ചു. അതിന് മറുപടി പറയാതെ പോക്‌സോ കേസിലെ പ്രതിയുടെ ചെലവില്‍ ഞാന്‍ വിദേശയാത്ര നടത്തി എന്ന പച്ചക്കള്ളം തട്ടിവിടുകയാണ് യൂത്ത്‌ലീഗ് നേതാവ് ചെയ്തത്!
സാക്ഷാല്‍ ഐസ്‌ക്രീം കേസിലെ പ്രതിയുടെ ചെലവില്‍ ലീഗിലുണ്ടായിരുന്ന കാലത്ത് വിദേശ യാത്ര നടത്താത്ത ആളാണ് ഞാന്‍. ഒരു സാമ്പത്തിക ആനുകൂല്യവും അദ്ദേഹത്തില്‍ നിന്ന് പറ്റിയിട്ടുമില്ല. എന്നിട്ടാണോ ഇപ്പോള്‍ പോക്‌സോ കേസിലെ പ്രതിയുടെ ചെലവില്‍ ഊര് ചുറ്റുന്നത്? അവനവനെ പോലെയാണ് മറ്റുള്ളവരും എന്ന് ധരിക്കരുത്. പഴയ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറിയുടെ സാമ്പത്തിക കാര്യങ്ങളിലെ അച്ചടക്കം പുതിയ ജനറല്‍ സെക്രട്ടറിക്ക് അറിയില്ലെങ്കില്‍ അന്നത്തെ ലീഗ് നേതാക്കളോട് ചോദിച്ചാല്‍ നന്നാകും. അടുത്ത പ്രവാശ്യം ഇ.ഡി വിളിപ്പിക്കുമ്പോള്‍ ഇ.ഡിയോട് ചോദിച്ചാലും മതിയാകും.
പിന്നെ ലോകായുക്തയുടെ വിധി! അത് വിലക്ക് വാങ്ങിയ വിധിയാണെന്ന് ആര്‍ക്കാണറിയാത്തത്? എനിക്കൊരു നോട്ടീസ് പോലുമയക്കാതെ 14 ദിവസം കൊണ്ട് വാദം കേട്ട് പരാതി ഫയലില്‍ സ്വീകരിച്ച് പ്രകാശ വേഗതയില്‍ ഏകപക്ഷീയമായി പുറപ്പെടുവിച്ച വിധിയുമായി ബന്ധപ്പെട്ട് ഞാന്‍ നടത്തിയ രൂക്ഷ വിമര്‍ശനങ്ങളോട് ലോകായുക്ത ഒരക്ഷരം ഈ നിമിഷം വരെ പ്രതികരിക്കാത്തത് ഞാന്‍ പറയുന്നതില്‍ സത്യമുള്ളത് കൊണ്ട് മാത്രമാണ്. അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം ആ കുപ്രസിദ്ധ വിധിയുടെ നിജസ്ഥിതി ബോദ്ധ്യമായിട്ടുണ്ടാകും.
യോഗ്യതയില്ലാത്ത ബന്ധു എന്ന് യൂത്ത് ലീഗും ലോകായുക്തയും പറഞ്ഞ വ്യക്തി ഇപ്പോള്‍ ജോലി ചെയ്യുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കേന്ദ്ര സര്‍ക്കാരിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ 'ബാങ്ക് ഓഫ് ബറോഡയുടെ' ഒരു പ്രധാന പട്ടണത്തിലെ ചീഫ് മാനേജരായിട്ടാണ്. കേന്ദ്ര ഗവണ്‍മെന്റിന് കീഴിലുള്ള ദേശസാല്‍കൃത ബാങ്കില്‍ ചീഫ് മാനേജരാകാനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് ലോകായുക്തയും യൂത്ത് ലീഗും ചോദിച്ചറിഞ്ഞ് മനസ്സിലാക്കിയാല്‍ ഭാവിയിലെങ്കിലും അവര്‍ക്ക് ഗുണം ചെയ്യും.
ഇനി കാര്യത്തിലേക്ക് വരാം. യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി ഞാന്‍ ഉന്നയിച്ച ചോദ്യങ്ങളോടല്ല പ്രതികരിച്ചത്. അരിയെത്ര എന്ന് ചോദിച്ചാല്‍ പയര്‍ അഞ്ഞാഴി എന്നല്ലല്ലോ ഉത്തരം.
പൊതു സമൂഹത്തിന്റെ താഴേ പറയുന്ന സംശയങ്ങള്‍ക്ക് മറുപടി കിട്ടിയേ പറ്റൂ.
1) കത്വ, ഉന്നോവ ഇരകളുടെ കുടുംബങ്ങള്‍ക്ക് കൊടുക്കാന്‍ വെള്ളിയാഴ്ച ദിവസം പള്ളികളില്‍ നിന്ന് പിരിഞ്ഞ് കിട്ടിയ 39.91 ലക്ഷം രൂപ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്നോ? ഉണ്ടെങ്കില്‍ എന്നാണ്?
2) എത്ര രൂപയാണ് ഇരകളുടെ കുടുംബത്തിന് ഇക്കാലമത്രയുമായി കൊടുത്തത്? എന്ന് ആര് എവിടെ വെച്ചാണ് സംഖ്യ കൈമാറിയത്? പണമായാണോ ചെക്കായാണോ സഹായം കൊടുത്തത്?
3) ഇരകളുടെ നിയമ സഹായമെന്ന നിലയില്‍ ഏത് വക്കീലിന് എത്ര രൂപയാണ് നല്‍കിയത്? പണം കൈമാറിയത് ബാങ്ക് മുഖേനയാണോ? തിയ്യതി പറയാമോ?
4) പഞ്ചാബ് നാഷണല്‍ ബാങ്കിലെ ഒരു കോടിയിലധികം വരുന്ന സംഖ്യയും വെള്ളിയാഴ്ച ജുമുഅക്ക് ശേഷം പള്ളികളില്‍ നിന്ന് പിരിഞ്ഞ് കിട്ടിയ 39.91 ലക്ഷവുമല്ലാതെ മറ്റേതെങ്കിലും വഴിയില്‍ കത്വ, ഉന്നാവോ ഫണ്ടിലേക്ക് പണം വന്നിട്ടുണ്ടോ?
5) കത്വഉന്നാവോ പെണ്‍കുട്ടികള്‍ക്കായി പിരിച്ച പണത്തില്‍ ഇനി എത്ര ബാക്കിയുണ്ട്? അഥവാ അത് വകമാറ്റി ചെലവഴിച്ചിട്ടുണ്ടെങ്കില്‍ എന്തിന്റെ ചെലവിലേക്കാണ്?
6) യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറിക്ക് സ്ഥിര വരുമാനമുള്ള വല്ല ജോലിയും ഉണ്ടോ? ഉണ്ടെങ്കില്‍ എന്താണ്?
7) സ്ഥിരമായി 'സ്വന്തം ചെലവില്‍' വിദേശയാത്ര നടത്താന്‍ മാത്രമുള്ള സാമ്പത്തിക ശേഷിയുള്ള ആളാണെങ്കില്‍ അതിന്റെ ഉറവിടം വ്യക്തമാക്കാമോ?
8) കൂലിയും വേലയുമില്ലാത്ത യൂത്ത്‌ലീഗ് സെക്രട്ടറിക്ക് എങ്ങിനെയാണ് ഒരു മണിമാളിക പണിയാന്‍ പണം കിട്ടിയത്? പറയത്തക്ക വരുമാനമില്ലാതെ 'സ്വന്തം ചെലവില്‍' പണിതതാണോ പുതിയ ആര്‍ഭാട വീട്? (ഞാനും സ്വന്തമായി വീടു പണിതത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്താണ്. ഒരു ലീഗ് പ്രവര്‍ത്തകന്റെ പത്ത് പൈസയുടെ ഔദാര്യമോ യൂത്ത് ലീഗിന്റെ കയ്യിലിരിപ്പ് ഫണ്ടോ ഞാന്‍ പറ്റിയിട്ടില്ല)
9) കത്വ, ഉന്നാവോ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് യൂത്ത്‌ലീഗ് അഖിലേന്ത്യാ സെക്രട്ടറി സി.കെ. സുബൈറിനെയും യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയേയും ഇ.ഡി വിളിപ്പിച്ചിരുന്നോ?
10) കത്വ, ഉന്നാവോ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് ഏതെങ്കിലും പോലീസ് സ്‌റ്റേഷനില്‍ യൂത്ത്‌ലീഗ് നേതാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ?
11) കത്വ ഫണ്ടിലെ അപാകത ചൂണ്ടിക്കാട്ടിയല്ലേ ലീഗ് അഖിലേന്ത്യാ കമ്മിറ്റി, യൂത്ത്‌ലീഗ് അഖിലേന്ത്യാ സെക്രട്ടറി സി.കെ സുബൈറിന്റെ രാജിക്കത്ത് നിര്‍ബന്ധപൂര്‍വ്വം വാങ്ങിയത്?
12) കത്വ ഫണ്ട് ദുര്‍വിനിയോഗത്തിലെ യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ പങ്ക് പുറത്തു പറയുമെന്ന് സുബൈര്‍ ഭീഷണി മുഴക്കിയപ്പോഴല്ലേ സുബൈറിനെ മുസ്ലിംലീഗിന്റെ അഖിലേന്ത്യാ സെക്രട്ടറിമാരില്‍ ഒരാളായി പ്രമോട്ട് ചെയ്ത് നിയമിച്ചത്?
ഗുജറാത്ത്, സുനാമി ഫണ്ടുകളുടെ പിരിവുമായും വിനിയോഗവുമായും ബന്ധപ്പെട്ട വിഷയം ലീഗ് സംസ്ഥാന കമ്മിറ്റിയില്‍ ചോദ്യം ചെയ്തതിനാണ് എനിക്കെതിരെ 2004 ല്‍ ഭ്രഷ്ട് കല്‍പ്പിച്ചത്. വിവിധ ആവശ്യങ്ങള്‍ക്കായി ഫണ്ട് പിരിക്കുകയും അത് യഥാര്‍ത്ഥ ആവശ്യത്തിന് ചെലവിടാതെ മുക്കുകയും ചെയ്യുന്ന ഏര്‍പ്പാട് തുടരുന്നെടത്തോളം പിരിവിന് നേതൃത്വം നല്‍കിയവരുടെ ആര്‍ഭാട ജീവിതവും വിദേശ യാത്രകളുടെ ഉറവിടവും താമസിക്കുന്ന മണിമാളികകളുടെ സാധുതയും ചോദ്യം ചെയ്യപ്പെട്ടു കൊണ്ടേയിരിക്കും. അതില്‍ കര്‍വിച്ചിട്ട് കാര്യമില്ല. യൂത്ത്‌ലീഗ് നേതാക്കള്‍ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമായേ മതിയാകൂ.
വീരവാദമൊന്നും മുഴക്കണ്ട. കള്ളപ്പണ ഇടപാടില്‍ ഋഉ ചന്ദ്രിക പ്രസ്സ് സീല്‍ ചെയ്താല്‍ രക്ഷക്ക് ദേശാഭിമാനി പ്രസ്സേ ഉണ്ടാകൂ. വേണ്ടാത്തത് പുലമ്പി ആ സാദ്ധ്യതയുടെ കവാടം കൊട്ടിയടക്കണ്ട. തന്തക്കും തള്ളക്കും വിളിച്ചാല്‍ കേമനാകും എന്ന ധാരണ വേണ്ട. പണ്ട് സി.എച്ചിന്റെ തന്തക്ക് വിളിച്ചവര്‍ക്ക് അദ്ദേഹം നല്‍കിയ ഒരു മറുപടിയുണ്ട്. പഴമക്കാരോട് ചോദിച്ചാല്‍ പറഞ്ഞ് തരും. അതേ എനിക്കും അക്കാര്യത്തില്‍ പറയാനുള്ളൂ