മുംബൈ- ഭര്‍ത്താവ് ആദില്‍ ഖാന്‍ ദുറാനിയുമായി ബന്ധം വിഛേദിച്ചെങ്കിലും താന്‍ മുസ്ലിമായി തുടരുമെന്നും അധികം വൈകാതെ ഉംറ നിര്‍വഹിക്കുമെന്നും നടി രാഖി സാവന്ത്. ഇസ്ലാം ആശ്ലേഷിച്ചുവെന്നും പേര് ഫാത്തിമയാണെന്നും നേരത്തെ തന്നെ രാഖി സാവന്ത് വെളിപ്പെടുത്തിയിരുന്നെങ്കിലും അധികം വൈകാതെ വിവാഹ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി.
വിവാദ സെലിബ്രിറ്റികളിലൊരാളായി മാറിയ രാഖി സാവന്ത് കഴിഞ്ഞ വര്‍ഷം പകുതി മുതല്‍ തുടര്‍ച്ചയായി വാര്‍ത്താ തലക്കെട്ടുകളില്‍ സ്ഥാനം പിടിക്കുന്നുണ്ട്. ഭര്‍ത്താവിനെതിരെ കേസ് ഫയല്‍ ചെയ്ത അവര്‍ വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങളെ കുറിച്ച് മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുകയും ചെയ്യുന്നു. പലതവണ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പൊട്ടിത്തെറിക്കുകയും മാനസികമായി തളരുകയും ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ കൂടുതല്‍ കരുത്ത് പ്രകടിപ്പിക്കുന്ന നടി ട്രോളുകള്‍ മുതല്‍ തകര്‍ന്ന ദാമ്പത്യം വരെ എല്ലാ വെല്ലുവിളികളെയും ധീരമായി അഭിമുഖീകരിക്കുന്നു.
ഇസ്ലാം ആശ്ലേഷിച്ചതിനെ കുറിച്ചും ഉംറ ചെയ്യാന്‍ ആഗ്രഹിക്കുന്നതിനെ കുറിച്ചും രാഖി അടുത്തിടെ നല്‍കിയ അഭിമുഖങ്ങളില്‍ പറഞ്ഞു.
ഭര്‍ത്താവ് ആദില്‍ ഖാനാണ് ഇസ്ലാം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതെന്ന് നടി പറയുന്നു.
ഭര്‍ത്താവ് ഇപ്പോള്‍ ജീവിതത്തിന്റെ ഭാഗമല്ലെങ്കിലും ഇസ്ലാം തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും അവര്‍ പറഞ്ഞു. നമസ്‌കരിക്കുകയും നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നു. ഒരു നല്ല മുസ്ലിമാകാനാണ് പരമാവധി ശ്രമിക്കുന്നത്. ഇസ്ലാമിലാണ് സമാധാനം കണ്ടെത്തിയതെന്നും അതു തുടരുമെന്നും രാഖി പറഞ്ഞു.
ഉംറ നിര്‍വഹിക്കാന്‍ അതിയായ ആഗ്രഹമുണ്ടങ്കിലും പേരു മാറ്റിയുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ ഇനിയും സാധിച്ചിട്ടില്ല. ഹിന്ദു പശ്ചാത്തലമുള്ളതിനാല്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ ബുദ്ധിമുട്ടുകയാണ്. ഇതിനകം സത്യവാചകം ചൊല്ലിയിട്ടുണ്ട്. പേര് ഫാത്തിമ എന്നാക്കിയിട്ടുണ്ടെങ്കിലും ഇപ്പോഴും സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല. ഹജ്ജിനും ഉംറക്കും പോകുന്ന എല്ലാവരോടും തന്നെ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്താന്‍ പറയാറുണ്ടെന്നും നടി പറഞ്ഞു. ജീവിതത്തില്‍ എല്ലാം ശരിയാകുമെന്നും സന്തോഷകരമായ ദിവസങ്ങളുണ്ടാകുമെന്നുമാണ് എല്ലാവരും നടിയെ ആശ്വസിപ്പിക്കുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)