ഹൃദയാഘാതത്തിനും ആന്‍ജിയോപ്ലാസ്റ്റിക്കും ശേഷം മുന്‍ ലോകസുന്ദരി സുസ്മിത സെന്‍ വീണ്ടും ജിമ്മിലെത്തി. വീണ്ടും വ്യായാമത്തിലേക്ക് തിരികെയെത്തിയതിന്റെ ചിത്രം അവര്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സുസ്മിതക്ക് ഹൃദയാഘാതം സംഭവിച്ച വിവരം പുറത്തുവന്നത്. ആന്‍ജിയോപ്ലാസ്റ്റി ചെയ്തുവെന്നും ആരോഗ്യനില തൃപ്തികരമാണെന്നുമാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ സുസ്മിത അറിയിച്ചത്. തുടര്‍ന്ന് ഹൃദയാഘാതത്തെ അതിജീവിച്ചതിനെക്കുറിച്ചും ആ ഘട്ടത്തില്‍ കൂടെനിന്നവരെക്കുറിച്ചും സുസ്മിത പങ്കുവെച്ചിരുന്നു.
സ്‌ട്രെച്ചിംഗ് ചെയ്യുന്ന ചിത്രമാണ് 47 കാരിയായ സുസ്മിത പങ്കുവെച്ചത്. ഹൃദ്രോഗ വിദഗ്ധന്റെ അനുമതിയോടെ വ്യായാമത്തിലേക്ക് കടന്നിരിക്കുകയാണ് സുസ്മിത. നിരവധി പേരാണ് സുസ്മിതക്ക് പിന്തുണയുമായി രംഗത്തെത്തിയത്. പരിചരിച്ച ഡോക്ടര്‍മാര്‍ക്കും മറ്റ് മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും താങ്ങായി നിന്ന ഓരോരുത്തര്‍ക്കും അവര്‍ നന്ദി അറിയിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)