കൊച്ചി- 'ചക്കപ്പഴം' സീരിയലിലെ അമ്മവേഷത്തിലൂടെ ശ്രദ്ധനേടിയ സബീറ്റ ജോര്‍ജ് സിനിമകളില്‍ സജീവമാവുന്നു. അമേരിക്കയിലെ ജോലി ഉപേക്ഷിച്ചാണ് സബീറ്റ സീരിയല്‍ അഭിനയരംഗത്തേക്ക് എത്തിയത്. പാലാക്കാരിയായ സബീറ്റ വിവാഹ മോചിതയാണ്.
പുതുമുഖം എന്ന യാതൊരു പരിമിതിയുമില്ലാതെയാണ് സബീറ്റ ഈ സീരിയലില്‍ അഭിനയിച്ചത്. ചക്കപ്പഴത്തോട് വിട പറഞ്ഞാണ് സബീറ്റ സിനിമയിലേക്ക് കൂടുമാറുന്നുത്.
പാട്ട് പാടാനുള്ള കഴിവ് കുടുംബപരമായി കിട്ടിയിരുന്നു. അധികം ട്രെയ്‌നിങ്ങൊന്നും ഇല്ലെങ്കിലും താല്‍പര്യമുണ്ടായിരുന്നു. ഡിഗ്രി ബി.എ മ്യൂസിക് എടുക്കാനാണ് പോയത്. പക്ഷെ ആ വര്‍ഷം കിട്ടിയില്ല. സൈക്കോളജി എടുത്തു. പിന്നീട് മ്യൂസിക് പഠിച്ചു'.
അതുകഴിഞ്ഞ് ഏവിയേഷന്‍ പഠിച്ചു. അത് ജോലിക്ക് വേണ്ടിയായിരുന്നു. ജോലി വേണമെന്നുണ്ടായിരുന്നു. സ്വന്തമായി ചെലവാക്കാന്‍ അച്ഛന്റെയും അമ്മയുടെയുമടുത്ത് കൈ നീട്ടേണ്ട. നിയമപ്രകാരം എക്‌സ് ഹസ്‌ബെന്റ് ആണെങ്കിലും പിള്ളേരുടെ അച്ഛന്‍ എന്നാണ് ഞാന്‍ വിളിക്കാറ്. എയര്‍പോര്‍ട്ടില്‍ വെച്ച് എന്നെ കണ്ട് ഇഷ്ടപ്പെട്ടു. എയര്‍പോര്‍ട്ടില്‍ ബാഗ് മിസ്സായി പോയെന്ന് പറഞ്ഞ് പുള്ളി പരാതി നല്‍കാന്‍ വന്നതായിരുന്നു. അത് ഒടുവില്‍ കല്യാണത്തില്‍ കലാശിച്ചു.
മൂന്ന് ദിവസം എയര്‍പോര്‍ട്ട്, മൂന്ന് ദിവസം റിസര്‍വേഷന്‍ അങ്ങനെയായിരുന്നു എന്റെ ജോലി.
26-27 വയസ്സിനിടെയാണ് പുള്ളിയുമായുള്ള കല്യാണം നടക്കുന്നത്. പ്രേമമെന്ന് പറയാന്‍ പറ്റില്ല, ആ സമയത്തെ പക്വതയുള്ള തീരുമാനമായിരുന്നു.
47 ാം വയസ്സിലാണ് ചക്കപ്പഴം പരമ്പരയില്‍ ജോയിന്‍ ചെയ്യുന്നത്. ഒരുപാട് പേര്‍ എന്നെ ചീത്ത വിളിച്ചു. ബന്ധുക്കളുള്‍പ്പെടെ. പെണ്‍കൊച്ചിന് 14 വയസ്സാണ്. അതിനെ അവിടെ ഇട്ടേച്ച് ആക്ടിംഗെന്ന് പറഞ്ഞ് നാട്ടില്‍ വരാന്‍ വല്ല കാര്യവുമുണ്ടോ, അവിടെ ഡോളര്‍ കണ്‍വെര്‍ട്ട് ചെയ്യുമ്പോള്‍ ഇത്ര സാലറി.ഇവള്‍ക്ക് ഭ്രാന്താ, ഈ പ്രായത്തില്‍ എന്നൊക്കെ ചോദിച്ചിട്ടുണ്ട്. പക്ഷെ എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് സബീറ്റ തന്റെ ഇഷ്ടജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)