കൊച്ചി- ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തത്തില്‍ സ്വമേധയാ കേസെടുത്ത് കേരള ഹൈക്കോടതി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. വിഷയം ചൊവ്വാഴ്ച ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും.
ബ്രഹ്മപുരം മാലിന്യപ്ലാന്റ് വിഷയത്തില്‍ ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കത്ത് നല്‍കിയിരുന്നു. തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ വിഷപ്പുക നിറയുന്ന സാഹചര്യത്തിലാണ് സ്വമേധയാ ഇടപെടണമെന്നാവശ്യപ്പെട്ട് ജഡ്ജി കത്ത് നല്‍കിയത്.
ബ്രഹ്മപുരത്തെ തീപിടിത്തത്തെ തുടര്‍ന്ന് കഴിഞ്ഞ നാല് ദിവസമായി കൊച്ചി നഗരം വിഷപ്പുകയില്‍ മുങ്ങിയിരിക്കുകയാണ്. പുലര്‍ച്ചെ മുതല്‍ രാവിലെ ഒമ്പത് മണി വരെ നഗരത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ വിഷപ്പുകയില്‍ മുങ്ങുന്ന അവസ്ഥയാണുള്ളത്. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ അടിയന്തര ഇടപെടല്‍ ജഡ്ജി ആവശ്യപ്പെട്ടത്. ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.