2018ലാണ് മൃണാല്‍ താക്കൂര്‍ ഹിന്ദി സിനിമയില്‍ തന്റെ കരിയര്‍ ആരംഭിച്ചത്. 5 വര്‍ഷത്തിനുള്ളില്‍ നടി ഒരുപാട് നേട്ടങ്ങള്‍ കൈവരിച്ചു. മൃണാളിന് നിരവധി ആരാധകരുണ്ട്, കൂടാതെ ഇന്‍സ്റ്റാഗ്രാമില്‍ ഏകദേശം 8 ദശലക്ഷം ഫോളോവേഴ്‌സും ഉണ്ട്. അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ നടിയോട് ആരാധകരില്‍ ഒരാള്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. സ്ലോ മോഷനില്‍ മൃണാല്‍ തന്റെ മനോഹരമായ ഒരു വീഡിയോ പങ്കിട്ടിരുന്നു. പോസ്റ്റിന്റെ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു, 'സുന്ദരമായി തോന്നിയത് പിന്നീട് ഇല്ലാതാകാം.
ഒരുപാട് സെലിബ്രിറ്റികള്‍ നടിയോട് പോസ്റ്റ് ഡിലീറ്റ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ചു. ഒരു ആരാധകന്‍ മൃണാള്‍ താക്കൂറിനോട് വിവാഹാഭ്യര്‍ത്ഥന നടത്തുകപോലും ചെയ്തു. 'മേരി തരാഫ് സേ റിഷ്താ പക്കാ (എന്റെ ഭാഗത്തുനിന്ന് ഓകെയാണ്) എന്നായിരുന്നു ചോദ്യം. ഇതിന് നടി 'മേരി താരാഫ് സേ നാ ഹേ' (എന്റെ ഭാഗത്തുനിന്ന് ഇല്ല) എന്ന് മറുപടി നല്‍കി.