- കൂടുതൽ സമയവും വിശ്രമത്തിലാവുമെങ്കിലും സമൂഹമാധ്യമങ്ങളിൽ വരുമെന്ന് താരം
മുംബൈ - സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ പരുക്ക് ഭേദമാവാൻ ആഴ്ചകൾ വേണ്ടിവരുമെന്ന് ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ. ശ്വസിക്കുമ്പോഴും ശരീരം അനങ്ങുമ്പോഴും വേദനയുണ്ടെന്നും വേദനാശമന ഗുളികൾ കഴിക്കുകയാണെന്നും ബച്ചൻ അറിയിച്ചു.
ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ വലത് വാരിയെല്ലിന് സമീപത്തെ പേശിയിലാണ് പരുക്കുണ്ടായത്. ഹൈദരാബാദിലെ എ.ഐ.ജി ആശുപത്രിയിൽ ചികിത്സ തേടുകയും സി.ടി സ്‌കാൻ എടുക്കുകയും ചെയ്തിട്ടുണ്ട്. ഹൈദരാബാദിൽ നടക്കുന്ന പ്രോജക്ട് കെ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഗുരുതര പരിക്കേറ്റതെന്നും താരം ബ്‌ളോഗിലൂടെ വെളിപ്പെടുത്തി.
പരുക്കിനെ തുടർന്ന് ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്. മുംബൈയിലെ വീട്ടിൽ വിശ്രമത്തിലാണെന്നും സമൂഹമാധ്യമങ്ങളിൽ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)