സിനിമാ ചിത്രീകരണത്തിനിടെ അമിതാഭ് ബച്ചന് പരിക്ക്, വാരിയെല്ലിന് ക്ഷതമേറ്റു

മുംബൈ: സിനിമാ ചിത്രീകരണത്തിനിടെ നടന്‍ അമിതാഭ് ബച്ചന് പരിക്ക്. പ്രഭാസ് നായകനായി എത്തുന്ന 'പ്രൊജക്റ്റ് കെ'യുടെ ചിത്രീകരിണത്തിനിടെ ആണ് സംഭവം. ഒരു ആക്ഷന്‍ രം?ഗം ചിത്രീകരിക്കുന്നതിനിടെ ആണ് അപകടം സംഭവിച്ചതെന്ന് അമിതാഭ് ബച്ചന്‍ ബ്ലോഗ് പോസ്റ്റില്‍ കുറിച്ചു.

വാരിയെല്ലിന് ക്ഷതമേറ്റ അമിതാഭ് ബച്ചനെ ഹൈദരാബാദിലെ എ ഐ ജി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട്  ഡോക്ടറിന്റെ നിര്‍ദ്ദേശ പ്രകാരം സിടി സ്‌കാന്‍ എടുത്ത ശേഷം അദ്ദേഹത്തെ വീട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു. രണ്ടാഴ്ചത്തെ വിശ്രമം എടുക്കാനും ഡോക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

Latest News