Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുന്നറിയിപ്പുമായി ഐ.എം.എ; പനിക്കും ചുമയ്ക്കും ആന്റി ബയോട്ടിക്കുകൾ ഒഴിവാക്കണം

Read More

ന്യൂദൽഹി - രാജ്യത്ത് പനി, ജലദോഷം, കഫക്കെട്ട് എന്നിവ അനുഭവപ്പെടുന്ന രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആന്റിബയോട്ടിക് ചികിത്സ കുറയ്ക്കണമെന്ന നിർദ്ദേശവുമായി ഡോക്ടർമാരുടെ കൂട്ടായ്മയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ). ട്വിറ്ററിലൂടെയാണ് സംഘടന ഇക്കാര്യം അറിയിച്ചത്.
'ഛർദ്ദി, തൊണ്ടവേദന, പനി, ശരീരവേദന, വയറിളക്കം എന്നീ ലക്ഷണങ്ങളുള്ള രോഗികളുടെ എണ്ണത്തിൽ വർധനയുണ്ട്. അണുബാധ സാധാരണയായി അഞ്ച് മുതൽ ഏഴുദിവസം വരെ നീണ്ടുനിൽക്കും. മൂന്ന് ദിവസത്തിന് ശേഷം പനി മാറും. പക്ഷേ, ചുമ മൂന്നാഴ്ച വരെ നീണ്ടുനിൽക്കും. എൻ.സി.ഡി.സി പറയുന്നതനുസരിച്ച് ഭൂരിഭാഗം കേസുകളും എച്ച്3എൻ2 ഇൻഫ്‌ളുവൻസ വൈറസിന്റെ ലക്ഷണങ്ങളാണെന്നും' ഐ.എം.എ വ്യക്തമാക്കി.
 ഇൻഫ്‌ളുവൻസയും മറ്റ് വൈറസുകളും കാരണം ഒക്ടോബർ മുതൽ ഫെബ്രുവരി വരെ സീസണൽ ജലദോഷമോ ചുമയോ ഉണ്ടാകുന്നത് സാധാരണമാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 ആന്റിബയോട്ടിക് പ്രതിരോധം ഒരു പ്രശ്‌നമാണ്. ചില അവസ്ഥകൾക്കായി മറ്റ് നിരവധി ആൻറിബയോട്ടിക്കുകൾ ദുരുപയോഗം ചെയ്യപ്പെടുന്നത് രോഗികൾക്കിടയിൽ പ്രതിരോധശേഷിയെ ബാധിക്കും. ഉദാഹരണത്തിന്, 70% വയറിളക്ക കേസുകളും വൈറൽ വയറിളക്കമാണ്, ഇതിന് ആന്റിബയോട്ടിക്കുകൾ ആവശ്യമില്ല. പക്ഷേ, ചില ഡോക്ടർമാർ നിർദ്ദേശിക്കുന്നു. കോവിഡ് സമയത്ത് അസിത്രോമൈസിൻ, ഐവർമെക്റ്റിൻ എന്നിവയുടെ ക്രമരഹിതമായ ഉപയോഗം എങ്ങനെയാണ് ജനങ്ങളിൽ പ്രതിരോധത്തിലേക്ക് നയിച്ചതെന്ന് ഓർക്കണം. ആന്റിബയോട്ടിക്കുകൾ നിർദ്ദേശിക്കുന്നതിന് മുമ്പ് അണുബാധ ബാക്ടീരിയയാണോ അല്ലയോ എന്ന് നിർണ്ണയിക്കാൻ ഡോക്ടർമാരോടും പൊതുജനങ്ങളോടും ഐ.എ.എ അഭ്യർത്ഥിച്ചു.
 15 വയസിന് താഴെയും 50 വയസിന് മുകളിലും ഉള്ളവരിൽ സാധാരണയായി കണ്ടുവരുന്ന അണുബാധയാണിത്. പനിക്കൊപ്പം ശ്വാസസംബന്ധമായ പ്രശ്‌നങ്ങളും കണ്ടുവരുന്നുണ്ട്. ഇതിനെ തുടർന്ന് ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനവുമുണ്ട്. ഡോസോ ആവൃത്തിയോ ശ്രദ്ധിക്കാതെ ആളുകൾ ഇത്തരത്തിൽ ആന്റിബയോട്ടിക്കുകൾ കഴിച്ചാൽ ഗുരുതരമായ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ പ്രസിഡന്റ് ഡോ. ശരദ്കുമാർ അഗർവാൾ മുന്നറിയിപ്പ് നൽകി.

Latest News