Sorry, you need to enable JavaScript to visit this website.

പ്രണയത്തർക്കം; സുഹൃത്തിനെ കൊന്ന് ചിത്രം കാമുകിക്ക് അയച്ച് എൻജിനീയറിംഗ് വിദ്യാർത്ഥി, അറസ്റ്റിൽ

ഹൈദരാബാദ് - സഹപാഠിയെ കൊന്ന് ചിത്രം കാമുകിക്ക് അയച്ചുകൊടുത്ത എൻജിനീയറിങ് കോളജ് വിദ്യാർത്ഥി അറസ്റ്റിൽ. ഹൈദരാബാദിനടുത്തുള്ള രംഗറെഡ്ഡി ജില്ലയിലെ അബ്ദുല്ലാപുർമേട്ടിലാണ് സംഭവം. 
 രംഗറെഡ്ഡിയിലെ എം.ജി സർവ്വകലാശാല അവസാന വർഷ ബി ടെക് വിദ്യാർത്ഥിയായ ഹരിഹര കൃഷ്ണയാണ് പോലീസിന്റെ പിടിയിലായത്. തന്റെ സുഹൃത്തും നാഗർകർണൂർ സ്വദേശിയുമായ നേനാവദ് നവീൻ (22) എന്ന എൻജിനീയറിംഗ് വിദ്യാർത്ഥിയെയാണ് ഇയാൾ കൊലപ്പെടുത്തിയത്. 
 സഹപാഠികൾക്കിടയിലെ പ്രണയവും അതേച്ചൊല്ലിയുണ്ടായ തർക്കങ്ങളുമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇരുവരും ഒരേ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ പല തവണ തർക്കമുണ്ടായും പറയുന്നു. തുടർന്ന് പാർട്ടി നല്കാനെന്ന പേരിൽ സുഹൃത്തായ നവീനെ വിളിച്ചുവരുത്തി കൃഷണ് തന്ത്രത്തിൽ കൊലപ്പെടുത്തുകയായിരുന്നു. 
 കൊലക്കുശേഷം നവീന്റെ തലയറുത്ത് മാറ്റുകയും ശരീരത്തിൽനിന്നും ഹൃദയം, ജനനേന്ദ്രിയം, കുടൽ എന്നിവ നീക്കം ചെയ്യുകയും വിരലുകൾ മുറിക്കുകയും ചെയ്തതായി രചകൊണ്ട പോലീസ് കമ്മിഷണർ ഡി.എസ് ചൗഹാൻ പറഞ്ഞു. തുടർന്ന് ഈ ചിത്രങ്ങൾ കാമുകിക്ക് വാട്ട്‌സാപ്പിൽ അയച്ച ശേഷം ശരീരാവശിഷ്ടങ്ങൾ കൊക്കയിൽ ഉപേക്ഷിക്കുകയായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ഫെബ്രുവരി 17ന് വീട്ടിൽനിന്നും പോയ മകനെ നാലുദിവസം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് പിതാവ് നൽഗൊണ്ട ജില്ലയിലെ നാർക്കറ്റ് പള്ളിയിൽ ശങ്കരയ്യ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പോലീസ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. പ്രതിയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
 ദിൽസുഖ് നഗറിലെ സ്വകാര്യ ജൂനിയർ കോളജിൽ ഒരേ ബാച്ചിലാണ് പ്രതിയായ കൃഷ്ണയും കൊല്ലപ്പെട്ട നവീനും 12-ാം ക്ലാസ് വരെ പഠിച്ചിരുന്നത്. പിന്നീട്, കൃഷ്ണ ഹൈദരാബാദിലെ അറോറൽ എൻജിനീയറിങ് കോളജിൽ അവസാന വർഷ എൻജിനീയറിങിന് പഠിക്കുമ്പോൾ, നവീൻ നൽഗൊണ്ടയിലെ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എൻജിനീയറിംഗ് കോളേജിൽ ബി.ടെക് അവസാന വർഷത്തിലായിരുന്നു. ഇരുവരും ഒരേ വിദ്യാർത്ഥിനിയുമായി പ്രണയത്തിലായിരുന്നു. ആദ്യം നവീനുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നുവെങ്കിലും രണ്ട് വർഷത്തിനുശേഷം ഇരുവരും പിരിഞ്ഞു. പിന്നീട് കൃഷ്ണയുമായി ബന്ധത്തിലേർപ്പെടുകയായിരുന്നു. അടുത്തിടെ, നവീൻ വീണ്ടും സ്ത്രീയുമായി ബന്ധപ്പെട്ടു, ഇത് കൃഷ്ണയെ അസ്വസ്ഥനാക്കിയെന്നും തുടർന്നാണ് കൊലപാതകം പ്ലാൻ ചെയ്തതെന്നും അന്വേഷണം സംഘം വെളിപ്പെടുത്തി.

Latest News