കൊല്ലം - ഇറച്ചിക്കട ലേലത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കാപ്പ കേസ് പ്രതിയെ വെട്ടിക്കൊന്നു. കുന്നിക്കോട് സ്വദേശി റിയാസാണ് നടുറോഡിൽ വെച്ച് കൊല്ലപ്പെട്ടത്. പ്രതി ഷിഹാബ് പോലീസിൽ കീഴടങ്ങി.
ഇന്നലെ രാത്രി 11-ഓടെയാണ് റിയാസിനെ ഷിഹാബ് കുത്തിയത്. ഉടനെ പുനലൂർ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും പിന്നീട് തിരുവനനന്തപുരത്തേക്ക് മാറ്റി. ഇന്ന് പുലർച്ചെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ചാണ് മരണം.
ഇറച്ചിക്കടയെ ചൊല്ലി ഇരുവരും തമ്മിൽ പല തവണ സംഘർഷമുണ്ടായതായി പോലീസ് പറഞ്ഞു. ഇന്നലെ രാത്രി റിയാസ് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ പ്രതി ആക്രമിക്കുകയായിരുന്നു. ഉടനെ റിയാസിനെ പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)