Sorry, you need to enable JavaScript to visit this website.

ബന്ധം വിടാൻ ഒരു കോടി വേണം; കാമുകിയും സംഘവും പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും കവർന്നു

തിരുവനന്തപുരം - ദുബൈയിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രവാസി യുവാവിനെ കാമുകിയും സംഘവും ചേർന്ന് തട്ടിക്കൊണ്ടുപോയി സ്വർണവും പണവും കവർന്നു. തക്കല സ്വദേശിയായ പ്രവാസി യുവാവ് മുഹൈദിൻ അബ്ദുൽഖാദറാണ് കവർച്ചയ്ക്കിരയായത്. സംഭവത്തിൽ കാമുകി ഇൻഷയും സഹോദരനും ഉൾപ്പെടെ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
 ഇക്കഴിഞ്ഞ 22ന് വിമാനത്താവളത്തിലെത്തിയ മുഹൈദിനെ ചിറയിൻകീഴിലെ റിസോർട്ടിലേക്ക് കാറിൽ തട്ടിക്കൊണ്ടുപോയി റിസോർട്ടിൽ രണ്ട് ദിവസം കെട്ടിയിട്ടായിരുന്നു കവർച്ച. യുവാവിന്റെ പക്കലുണ്ടായിരുന്ന 15 ലക്ഷം രൂപ, രണ്ടു ഫോൺ, സ്വർണം എന്നിവയാണ് തട്ടിയെടുത്തത്. രണ്ടു ദിവസത്തിനു ശേഷം പ്രതികൾ ചേർന്ന് യുവാവിനെ വിമാനത്താവളത്തിനു മുന്നിൽ ഉപേക്ഷിച്ചു. പിന്നാലെ യുവാവ് വലിയതുറ പോലീസിൽ നൽകിയ പരാതിയിലാണ് പ്രതികൾ അറസ്റ്റിലായത്. ദുബൈയിൽ വച്ച് മുഹൈദിനും ഇൻഷയുമായി അടുപ്പത്തിലായിരുന്നു. ബന്ധത്തിൽ നിന്നും പിൻമാറിയ മുഹൈദിനോട് വിട്ടുപോകണമെങ്കിൽ ഒരു കോടി നൽകണമെന്ന് ഇൻഷയും സഹോദരനും ആവശ്യപ്പെടുകയായിരുന്നു. ഇതു നൽകില്ലെന്ന് മുഹൈദിൻ പറഞ്ഞതിനെ തുടർന്നാണ് തട്ടിക്കൊണ്ടുപോകലെന്നാണ് വിവരം. 15 ലക്ഷത്തി 70,000 രൂപയും രണ്ട് ഫോണും സ്വർണവും തട്ടിയെടുത്തെന്നാണ് പരാതിയിലുള്ളത്. ഒപ്പം മുദ്ര പത്രങ്ങളും നിർബന്ധിച്ച് ഒപ്പിട്ടു വാങ്ങിയതായി പരാതിയിലുണ്ട്. ശംഖുമുഖം അസി. കമ്മിഷണറുടെ നേത്യത്വത്തിലുള്ള പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

Latest News