Sorry, you need to enable JavaScript to visit this website.

മദ്യനയ അഴിമതി കേസില്‍ ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി ബി ഐ ഇന്ന് ചോദ്യം ചെയ്യും

ന്യൂദല്‍ഹി :  മദ്യനയ അഴിമതി കേസില്‍ ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി ബി ഐ ഇന്ന് ചോദ്യം ചെയ്യും. കഴിഞ്ഞ ഞായറാഴ്ചയാണ് സിസോദിയയോട് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ സി ബി ഐ ആവശ്യപ്പെട്ടിരുന്നതെങ്കിലും ബജറ്റുമായി ബന്ധപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഉണ്ടെന്ന് അറിയിച്ചതോടെ ചോദ്യം ചെയ്യല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് സി ബി ഐ യുടെ കുറ്റപത്രത്തില്‍ പറയുന്നത്. കേസില്‍ സിസോദിയയെ ഒക്ടോബര്‍ 17 ന് സി ബി ഐ ചോദ്യം ചെയ്തിരുന്നു. പ്രത്യേക ചോദ്യാവലി തയ്യാറാക്കി വിശദമായ ചോദ്യം ചെയ്യലാണ് ഇന്ന് നടക്കുകയെന്നാണ് വിവരം.  ചോദ്യം ചെയ്യലിനെ രാഷ്ട്രീയമായി നേരിടാനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും പാര്‍ട്ടി ആരോപിക്കുന്നു. എം എല്‍ എമാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ ദല്‍ഹി സി ബി ഐ ആസ്ഥാനത്തേക്ക് ഇന്ന് മാര്‍ച്ച് സംഘടിപ്പിക്കും. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സി ബി ഐ ആസ്ഥാനത്തിന് കൂടുതല്‍ സുരക്ഷ ഒരുക്കുമെന്ന് പോലീസ് അറിയിച്ചു.

 

 

Latest News