ന്യൂദല്‍ഹി- 200 കോടി രൂപ തട്ടിയെടുത്ത കേസുമായി നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനു ബന്ധമില്ലെന്ന് തട്ടിപ്പുവീരന്‍ സുകേഷ് ചന്ദ്രശേഖര്‍ കോടതിയില്‍ മൊഴി നല്‍കി. ജ്വാകിലിന്‍ ഒരു തരത്തിലും പേടിക്കേണ്ട കാര്യമില്ലെന്നും അവരെ സംരക്ഷിക്കാന്‍ താനുണ്ടെന്നു കൂടി സുകേഷ് പറഞ്ഞു.
ജയിലില്‍ കഴിയുന്ന സുകേഷിനെ ദല്‍ഹിയിലെ പാട്യാല കോടതിയിലാണ് ഹാജരാക്കിയത്. ജയിലില്‍ കഴിയുന്ന ആം ആദ്മി പാര്‍ട്ടി മന്ത്രി സത്യേന്ദ്ര ജെയിന്‍ തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും സുകേഷ് പറഞ്ഞു. ആരോപണങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജെയിന്‍ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും സമ്മര്‍ദം ചെലുത്തുകയാണെന്നും വ്യക്തമാക്കി സുകേഷഅ ദല്‍ഹി ലഫ് ഗവര്‍ണര്‍ വി.കെ.സക്‌സേനക്ക് കത്തയക്കുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ഫിലിം നിര്‍മാതാവ് കരീം മൊറാനിയെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സമെന്റ് ഡയരക്ടറേറ്റ് വിളിച്ചിട്ടുണ്ട്.
നടി ജാക്വിലിനുമായുള്ള ബന്ധത്തെ കുറിച്ച് റിപ്പോര്‍ട്ടര്‍മാരില്‍ ഒരാള്‍ ചോദിച്ചപ്പോള്‍ അവര്‍ക്ക് വാലന്റൈന്‍സ് ദിന ആശംസ നേരുന്നുവെന്നായിരുന്നു സുകേഷിന്റെ പ്രതികരണം.
ജ്വാകിലിനും നടി നോറ ഫത്തേഹിക്കും പുറമെ, നിരവിധ ബോളിവുഡ് താരങ്ങളേയും മോഡലുകളേയും സുകേഷിന്റെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ഇ.ഡി ചോദ്യം ചെയ്തിട്ടുണ്ട്. 2021 ലെ കേസില്‍ പ്രതിയായ സുകേഷുമായുള്ള ബന്ധത്തെ കുറിച്ചാണ് നടിമാരെ ചോദ്യം ചെയ്തത്.
മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന വ്യാജേന പതിനേഴ് വയസ്സുമുതല്‍ സുകേഷ് തട്ടിപ്പ് തുടങ്ങിയിരുന്നു. 2007 ല്‍ ബംഗളൂരു വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട നൂറോളം പേരെ കബളിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സുകേഷിന് 18 വയസ്സ് തികഞ്ഞിരുന്നില്ല. എന്നാല്‍ തട്ടിപ്പ് പുറത്തുകൊണ്ടുവരുന്നതില്‍ അധികൃതര്‍ വിജയിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)