Sorry, you need to enable JavaScript to visit this website.

വിവാഹത്തിനിടെ വധു കുഴഞ്ഞുവീണ് മരിച്ചു; സഹോദരിയെ വിവാഹം കഴിപ്പിക്കുന്നതുവരേ മൃതദേഹം മോർച്ചറിയിൽ

സൂറത്ത് - വിവാഹവീടിനെ കണ്ണീരിലാഴ്ത്തി വധുവിന്റെ മരണം, തൊട്ടുപിന്നാലെ സഹോദരിയെ പകരമായി നൽകി വിവാഹം. ഉറപ്പിച്ച കല്യാണം മുടങ്ങാതിരിക്കാനാണ് വധുവിന്റെ ബന്ധുക്കളും വീട്ടുകാരും സഹോദരിയെ വിവാഹം കഴിച്ച് നൽകിയതെന്നാണ് വിശദീകരണം. ഗുജറാത്തിലെ ഭാവ്‌നഗറിലാണ് സംഭവം. ഭാവ്‌നഗർ സ്വദേശിയായ ജിനാഭായുടെ മകളാണ് ഹൃദയാഘാതം മൂലം വിവാഹദിനത്തിൽ മരിച്ചത്.
 മകൾ സുമംഗലിയാകുന്നത് കാണാൻ കാത്തിരുന്ന കുടുംബാംഗങ്ങളുടെ മുന്നിൽ അണിഞ്ഞൊരുങ്ങിയ യുവതി കുഴഞ്ഞുവീഴുകയായിരുന്നു. ഡി.ജെ ഡാൻസിന്റെയും മറ്റും അകമ്പടിയോടെ ചടങ്ങുകൾ നടക്കുന്നതിനിടെയാണ്
യുവതി കുഴഞ്ഞുവീണത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് സഹോദരിയെ വിവാഹം കഴിപ്പിച്ച് നൽകും വരെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു.
 

Latest News