ന്യൂദൽഹി - ബില്ലുകളിൽ വിശദീകരണം നൽകാത്തതിന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്കു സമർപ്പിച്ച ബില്ലുകളിൽ വിശദീകരണം തേടിയിട്ട് അഞ്ചു മാസമായെങ്കിലും മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ ഇതുവരെ മറുപടി നൽകിയില്ലെന്ന് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.
വിശദീകരണം നൽകേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. മുഖ്യമന്ത്രി നേരിട്ട് വിശദീകരണം നൽകേണ്ടതില്ല. ഇക്കാര്യത്തിന് മറ്റൊരാളെ ചുമതലപ്പെടുത്താൻ സാധിക്കുമെന്നും ഗവർണർ ഓർമിപ്പിച്ചു.
ബില്ലുകൾ നിയമാനുസൃതമാണെന്ന് ഉറപ്പില്ലാത്തതിനാലും സംശയമുള്ളതിനാലുമാണ് ഒപ്പിടാത്തതെന്നും ഗവർണർ വിശദീകരിച്ചു. സംസ്ഥാനത്തിന്റെയും നിയമസഭയുടെയും അധികാര പരിധി കടന്നുള്ള ബില്ലുകളിൽ ഒപ്പുവെക്കാനാവില്ലെന്നും ഗവർണർ സൂചിപ്പിച്ചു.
നിയമസഭ പാസാക്കിയ എട്ട് ബില്ലുകളാണ് അനുമതി കാത്ത് ഗവർണറുടെ മേശപ്പുറത്തുള്ളത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
കെ.ടി.യു വിസി നിയമനത്തിൽ താൻ നിയമോപദേശം തേടിയിട്ടില്ല. ഡോ. സിസ തോമസിന്റെ നിയമനം സംബന്ധിച്ച് കോടതിയിൽ നിന്ന് ഒരു നിർദേശവും ലഭിച്ചിട്ടില്ല. ഈ വിഷയത്തിൽ ആവശ്യമുള്ളവർക്ക് കോടതിയെ സമീപിക്കാമെന്നും താനിപ്പോൾ കോടതിയെ സമീപിക്കില്ലെന്നും ഗവർണർ ചൂണ്ടിക്കാട്ടി.