ജറുസലം / ന്യൂദൽഹി - കേരള സർക്കാർ ഇസ്രായേലിലേക്ക് അയച്ച 27 അംഗ ദൗത്യസംഘത്തിൽനിന്ന് ഒരാളെ കാണാതായതായി വിവരം. ഇസ്രയേലിലെ ആധുനിക കൃഷിരീതി പഠിക്കാനായി കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ പുറപ്പെട്ട കർഷകൻ കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനെയാണ് (48) കാണാതായത്. ഇസ്രയേലിലെ ഹെർസ്ലിയയിലെ ഹോട്ടലിൽനിന്നു 17ന് രാത്രിയാണ് കാണാതായത്. രാത്രി ഭക്ഷണം സൗകര്യപ്പെടുത്തിയിരുന്ന മറ്റൊരു ഹോട്ടലിലേക്കു പോകാനായി കാത്തുനിന്ന ബസിന് സമീപത്തെത്തിയ ബിജു കുര്യൻ വാഹനത്തിൽ കയറാതെ അപ്രത്യക്ഷനായതായാണ് പറയുന്നത്.
ഇസ്രായേൽ പോലീസെത്തി സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളെല്ലാം പരിശോധിച്ചെങ്കിലും അന്വേഷണത്തിൽ ഇതുവരെയും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. പാസ്‌പോർട്ട് അടങ്ങിയ ഹാൻഡ് ബാഗ് കർഷകന്റെ കൈവശം ഉള്ളതായാണ് കൂടെയുള്ളവർ സംശയിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസും ഇന്ത്യൻ എംബസി വൃത്തങ്ങളും പറഞ്ഞു.
കാണാതായ വിവരം സംഘത്തെ നയിക്കുന്ന കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോക് അന്നുതന്നെ രാത്രി കേരള സർക്കാറിനെയും കേന്ദ്രത്തെയും അറിയിച്ചിട്ടുണ്ട്. എംബസി തലങ്ങളിലും മറ്റും ഊർജിതമായ ഇടപെടലുകൾ തുടരുകയാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)