കോഴിക്കോട് - പയ്യോളി പെരുമാൾപുരത്ത് ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കോഴിക്കോട് നിന്നും ഇരിങ്ങൽ കോട്ടക്കലേക്ക് പോകുകയായിരുന്ന കാറിലുണ്ടായിരുന്ന യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇരിങ്ങൽ കോട്ടക്കൽ സ്വദേശികളായ അബൂബക്കർ (70), അർഷാദ് (34) എന്നിവരാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. ഇന്ന് രാത്രിയാണ് സംഭവം.
കാറിൽനിന്ന് അസാധാരണമായ ശബ്ദമുണ്ടായതിനെ തുടർന്ന് ദേശീയ പാതയോരത്തേക്ക് ഒതുക്കി നിർത്തി ഇരുവരും ഇറങ്ങിയോടുകയായിരുന്നു. അപ്പോഴേക്കും കാറിൽനിന്നും തീ ഉയർന്നിരുന്നു. കാറിന്റെ എൻജിൻ അടക്കം മുൻഭാഗം ഭാഗികമായി കത്തിനശിച്ചു.