റിയാദ്- സൗദി അറേബ്യയില്‍നിന്ന് ദല്‍ഹിയിലെത്തിയ ഇന്ത്യക്കാരനില്‍നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ 1,800 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തത് വലിയ വാര്‍ത്തയാക്കി അറബി മാധ്യമങ്ങള്‍. ഇയാളുടെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയതായി ദല്‍ഹി കസ്റ്റംസ് നല്‍കിയ ട്വീറ്റാണ് വാര്‍ത്തക്ക് അടിസ്ഥആനം.
റിയാദില്‍ നിന്ന് ദല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഇന്ത്യക്കാരന്റെ അടിവസ്ത്രത്തിലാണ് രണ്ട് ബ്രൗണ്‍ പേസ്റ്റുകള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. സ്വര്‍ണ മിശ്രിതത്തില്‍നിന്ന് 1,760 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തതായി അധികൃതര്‍ പറഞ്ഞു.
ഇന്ത്യയില്‍ സ്വര്‍ണ വില വര്‍ധിക്കുന്നതിനിടയില്‍ രാജ്യത്തെ എല്ലാ എയര്‍പോര്‍ട്ടുകള്‍ വഴിയും സ്വര്‍ണക്കടത്ത് കൂടിയിട്ടുണ്ട്.
രാജ്യത്തേക്ക് സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്ന യാത്രക്കാരെ സ്ഥിരമായി പിടികൂടാറുണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
യുഎഇയിലെ ഷാര്‍ജയില്‍ നിന്ന് ദല്‍ഹിയിലെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്ന് ലക്ഷക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന ഏഴ് കിലോഗ്രാം സ്വര്‍ണം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു.
ഹാന്‍ഡ്ബാഗില്‍ ഒളിപ്പിച്ച ഏഴ് പൗച്ചുകളിലായാണ് 3,58,000 ഡോളര്‍ വിലമതിക്കുന്ന സ്വര്‍ണമിശ്രിതം ഒളിപ്പിച്ചിരുന്നത്.
കഴിഞ്ഞ ദിവസം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച 20,24,975 രൂപ വില വരുന്ന സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി.
ദുബായില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ എത്തിയ തൃശൂര്‍ സ്വദേശി നിഷാദ് എന്ന യാത്രക്കാരനാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 407.85 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. പരിശോധനകള്‍ പൂര്‍ത്തിയാക്കി ഗ്രീന്‍ ചാനല്‍ വഴി പുറത്തേക്ക് കടക്കുവാന്‍ ശ്രമിച്ച യാത്രക്കാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. സ്വര്‍ണം കറുത്ത നിറത്തിലാക്കി ബെല്‍റ്റിന്റെ ഹുക്ക് രൂപത്തിലും ആഭരണത്തിന്റെ രൂപത്തിലുമാണ് കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണ ഹുക്ക് ഘടിപ്പിച്ച ബെല്‍റ്റ് പാന്റില്‍ ധരിക്കുകയും സ്വര്‍ണമാല ശരീരത്തില്‍ ഒളിപ്പിച്ചിരിക്കുകയുമായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)