കിയോഞ്ജര്‍- ഒഡീഷയിലെ കിയോഞ്ജര്‍ ജില്ലയില്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ പത്ത് കുട്ടികളുടെ അമ്മയായ ആദിവാസി സ്ത്രീയെ ഭര്‍ത്താവ് വീട്ടില്‍ നിന്ന് പുറത്താക്കി. മൂന്ന് ദിവസം മുമ്പ് ഭര്‍ത്താവ് വീട്ടില്‍ നിന്ന് പുറത്താക്കിയതിനെത്തുടര്‍ന്ന് ജാനകി ദെഹുരിയും ചില കുട്ടികളും ദിമിരിയ ഗ്രാമത്തിലെ വീടിന് പുറത്താണ് താമസിക്കുന്നത്.
എല്ലാ വര്‍ഷവും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതിന്റെ ദോഷഫലങ്ങളെക്കുറിച്ച് പ്രദേശവാസിയായ ആശാ വര്‍ക്കര്‍ ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയക്ക് പോകാന്‍ യുവതി തീരുമാനിച്ചത്. വിവാഹം കഴിഞ്ഞ് 11 വര്‍ഷത്തിനുള്ളില്‍ 11 കുട്ടികളെ പ്രസവിച്ചു. കുട്ടികളില്‍ ഒരാള്‍ മരിച്ചു.
കുട്ടികള്‍ വളരുകയാണെന്നും എല്ലാ വര്‍ഷവും ഗര്‍ഭിണിയാകുന്നത് ലജ്ജാകരമാണെന്നും മനസ്സിലാക്കിയാണ് തീരുമാനമെടുത്തതെന്നും യുവതി പറഞ്ഞു. ഗ്രാമത്തിലെ പല സ്ത്രീകളും ഓപ്പറേഷന്‍ നടത്തിയിട്ടുണ്ട്. അതൊന്നും മനസ്സിലാക്കാതെയാണ് ഭര്‍ത്താവ് വീട്ടില്‍ നിന്ന് പുറത്താക്കിയത്- ജാനകി പറഞ്ഞു.
എന്നാല്‍ താന്‍ അറിയാതെ ഭാര്യ കുറ്റം ചെയ്തുവെന്നാണ് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയതിനെ കുറിച്ച്
ഭര്‍ത്താവ് റാബി പറയുന്നത്.
ഞങ്ങള്‍ ഭൂയാന്‍ സമുദായത്തില്‍ പെട്ടവരാണ്. സ്ത്രീകള്‍ക്ക് ഓപ്പറേഷന്‍ നടത്തിയാല്‍ നമ്മുടെ പൂര്‍വികര്‍ക്ക് വെള്ളം ലഭിക്കില്ലെന്നാണ് സമൂഹത്തിലെ വിശ്വാസം. അതുകൊണ്ടുതന്നെ ഇത്തരമൊരു ഓപ്പറേഷനെ ശക്തമായി എതിര്‍ക്കുന്നുവെന്ന് റാബി ദെഹൂരി പറഞ്ഞു.
അടിക്കടിയുള്ള ഗര്‍ഭധാരണം ജാനകിയുടെ ആരോഗ്യത്തെ ബാധിച്ചിരുന്നുവെന്ന് ശസ്ത്രക്രിയ നടത്താന്‍ ജാനകിയെ പ്രേരിപ്പിച്ച ആശാ വര്‍ക്കര്‍ ബിജയ്‌ലക്ഷ്മി ബിസ്വാള്‍ പറഞ്ഞു.
റാബിയെ സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്താനും ഭാര്യയെ വീണ്ടും സ്വീകരിക്കാനും പ്രേരിപ്പിക്കുകയാണ്
ടെല്‍കോയ് ആശുപത്രിയിലെ ഹെല്‍ത്ത് ഓഫീസര്‍ ഡോ. പ്രീതിസ ആചാര്യ.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)