ബെംഗളൂരു - കേരള മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. ബെംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന ഉമ്മൻചാണ്ടിക്ക് തത്കാലം ആശുപത്രിവാസം വേണ്ടെന്നും രണ്ടാഴ്ചയ്ക്ക് ശേഷം ചികിത്സ പൂർത്തിയാക്കാൻ വീണ്ടും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്താൽ മതിയെന്നും ഡോക്ടർമാർ നിർദേശിച്ചു. ഇതേ തുടർന്ന് തത്കാലം ആശുപത്രി വിടാനും എന്നാൽ, നാട്ടിലേക്ക് മടങ്ങാതെ ബെംഗളൂരുവിൽ തന്നെ തുടരാനുമാണ് കുടുംബത്തിന്റെ തീരുമാനം. ബെംഗളുരു എച്ച്.സി.ജി ആശുപത്രിയിലെ ഡോ. യു.എസ് വിശാൽ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇമ്മ്യൂണോതെറാപ്പി എന്ന ചികിത്സാ രീതിയാണ് ഇപ്പോൾ ഉമ്മൻചാണ്ടിക്ക് നൽകി വരുന്നത്. രോഗപ്രതിരോധ ശേഷി കുറഞ്ഞില്ലെങ്കിലും പോഷകാഹാരക്കുറവുമുണ്ടായിരുന്നു. ഇത് പരിഹരിക്കാനുള്ള ചികിത്സാക്രമവും തുടരുന്നുണ്ട്. ഉമ്മൻചാണ്ടിയുടെ ഭാര്യയും മക്കളുമെല്ലാം അദ്ദേഹത്തോടൊപ്പമുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)