ന്യൂദൽഹി - ഇന്ത്യൻ ക്രിക്കറ്റിലെ ഉത്തേജക, ഒളി ക്യാമറ വിവാദത്തിന് പിന്നാലെ ബി.സി.സി.ഐ മുഖ്യ സെലക്ടർ ചേതൻ ശർമ്മ രാജിവച്ചു. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാക്കാണ് ശർമ്മ രാജിക്കത്തയച്ചത്. രാജി സ്വീകരിച്ചതായി എ.എൻ.ഐ റിപ്പോർട്ടു ചെയ്തു.
പൂർണ ഫിറ്റ്‌നസ് ഇല്ലാത്ത ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം താരങ്ങൾ മത്സരത്തിന് ഇറങ്ങാൻ ഉത്തേജക കുത്തിവയ്പ്പ് എടുക്കുന്നത് പതിവാണെന്നത് ഉൾപ്പെടെ, ഒരുപിടി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുകൾ നടത്തിയിരുന്നു മുൻ ഇന്ത്യൻ താരം കൂടിയായ ചേതൻ ശർമ. രോഹിത് ശർമ്മ-വിരാട് കോലി ശീതസമരത്തെ കുറിച്ചും സീ ന്യൂസ് നടത്തിയ ഒളിക്യാമറ ഓപറേഷനിൽ സംസാരിക്കുകയുണ്ടായി. രോഹിതും കോലിയും തമ്മിൽ പിണക്കമില്ല. എന്നാൽ ഇവർ തമ്മിൽ ഈഗോ പ്രശ്‌നങ്ങളുണ്ട്. അത് വലുതാണ്. ഒരാൾ അമിതാഭ് ബച്ചനെയും മറ്റൊരാൾ ധർമേന്ദ്രയെയും പോലെ. ഇരുവർക്കും ടീമിൽ സ്വന്തം ഇഷ്ടക്കാരുണ്ട്. മുൻ ബിസിസിഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി കാരണമാണ് ക്യാപ്റ്റൻ സ്ഥാനം നഷ്ടമായതെന്ന് കോലി കരുതുന്നു. ഗാംഗുലിയുടെ പല നിർദേശങ്ങളും കോലി കേൾക്കുമായിരുന്നില്ല. കളിയേക്കാൾ വലിയ ആളാണ് താൻ എന്നാണ് കോലിയുടെ ഭാവമെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
മലയാളി താരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ ട്വിറ്ററിൽ വെടിപൊട്ടുമെന്നും ശർമ്മ പറഞ്ഞിരുന്നു. ആദ്യ വട്ടം ചീഫ് സെലക്ടറെന്ന നിലയിൽ കാലാവധി പൂർത്തിയാക്കിയ ചേതൻ ശർമയെ, കഴിഞ്ഞ മാസമാണ് ബി.സി.സി.ഐ വീണ്ടും അതേ സ്ഥാനത്ത് നിയമിച്ചത്.