തിരുവനന്തപുരം - കേരള തീരത്ത് ഇന്ന് രാത്രി വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
1.4 മുതൽ 2.0 മീറ്റർ വരെ ഉയരത്തിൽ തിരമാലയടിക്കാൻ സാധ്യതയുണ്ടെന്ന് അറിയിപ്പിൽ വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
അൽ ജസീറ ചാനലിന് 10 ലക്ഷം രൂപ പിഴയിട്ട് ഡൽഹി ഹൈക്കോടതി; അടക്കുമെന്ന് അധികൃതർ
ന്യൂദൽഹി - ജമ്മു കശ്മീരിലെ കത്‌വയിൽ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ചാനലായ അൽ ജസീറക്കു പത്തു ലക്ഷം രൂപ പിഴ ചുമത്തി. പിഴത്തുക പെൺകുട്ടിയുടെ കുടുംബത്തിന് കൈമാറാൻ ഹൈക്കോടതി നിർദ്ദേശം നൽകി.
പിഴയടയ്ക്കാമെന്ന് അൽ ജസീറാ ചാനലിനായി ഹാജറായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. 2018-ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഇപ്രകാരം എൻ.ഡി.ടി.വി, സി.എൻ.എൻ, ന്യൂസ് 18, ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ ടൈംസ് ഉൾപ്പെട 16 മാധ്യമങ്ങൾക്കാണ് കോടതി പിഴയിട്ടത്. പോക്‌സോ നിയമത്തിന്റെ മാനദണ്ഢങ്ങളും വ്യവസ്ഥകളും ലംഘിച്ചതിനുള്ള പിഴ മറ്റു മാധ്യമങ്ങളെല്ലാം നേരത്തെ ഒടുക്കിയിരുന്നു. ഈ തുകയെല്ലാം ജമ്മു കശ്മീർ സ്റ്റേറ്റ് ലീഗൽ സർവീസസ് അഥോറിറ്റിക്ക് കൈമാറാൻ രജിസ്ട്രാർ ജനറലിനോട് കോടതി നിർദേശിച്ചു. ഈ തുക എത്രയും വേഗത്തിൽ ബന്ധപ്പെട്ട ഇരയുടെ കുടുംബത്തിന് കൈമാറാനും ചീഫ് ജസ്റ്റിസ് സതീശ് ചന്ദ്ര ശർമയും ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദും ചേർന്ന ബെഞ്ച് ഉത്തരവിട്ടു. അമിക്കസ് ക്യൂറിയായി മുതിർന്ന അഭിഭാഷകൻ രാജശേഖർ റാവു ഹാജരായി. അഭിഭാഷകനായ അരീബ് അമാനുല്ലയും അദ്ദേഹത്തോടൊപ്പം ഹാജറായി. അൽ ജസീറയ്ക്കുവേണ്ടി അഭിഭാഷകരായ നിതേഷ് ജെയിൻ, രജത് ജരിവാൾ, സാനിയ മിവാനി എന്നിവർ ഹാജരായപ്പോൾ യു.ഓ.ഐയ്ക്കുവേണ്ടി അഭിഭാഷകരായ മോണിക്ക അറോറയും യെഷ് ത്യാഗിയും ഹാജറായി.
അഭിഭാഷകരായ അനിന്ദിത പൂജാരി, രാജേന്ദ്ര സിംഗ് റാണ എന്നിവർ മറ്റ് പ്രതികൾക്കു വേണ്ടിയും ഹാജരായി.