Sorry, you need to enable JavaScript to visit this website.

ശിവശങ്കറിനെ വെട്ടിലാക്കി വീണ്ടും മൊഴി; 'ലോക്കർ തുറന്നത് ശിവശങ്കർ പറഞ്ഞിട്ട്'-ചാർട്ടേഡ് അക്കൗണ്ടന്റ്

കൊച്ചി - മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ പറഞ്ഞതനുസരിച്ചാണ് തിരുവനന്തപുരത്ത് ലോക്കർ തുറന്നതെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ മൊഴി. കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ നടന്ന ചോദ്യം ചെയ്യലിനിടെയാണ് വേണുഗോപാൽ ഇക്കാര്യം ഇ.ഡി ഉദ്യോഗസ്ഥരോട് പറഞ്ഞത്. 
  ലോക്കറിൽ വയ്ക്കാൻ സ്വപ്ന ആദ്യം കൊണ്ടുവന്ന 30 ലക്ഷത്തെപ്പറ്റി താനും ശിവശങ്കറും തമ്മിൽ ചർച്ച നടത്തിയിരുന്നുവെന്നും വേണുഗോപാലിന്റെ മൊഴിയിലുണ്ട്. കോഴ ഇടപാടിനെപ്പറ്റി താൻ ഒന്നും അറിഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ എം ശിവശങ്കർ ആവർത്തിക്കുന്നതിനിടെയാണ് അദ്ദേഹത്തെ പൂർണമായും പ്രതിരോധത്തിലാക്കുന്ന വേണുഗോപാലിന്റെ മൊഴി എന്നത് ശ്രദ്ധേയമാണ്. വേണുഗോപാലിന്റെയും സ്വപ്നാ സുരേഷിന്റെയും പേരിലുള്ള ഈ ലോക്കറിൽ നിന്നാണ് ലൈഫ്മിഷൻ അഴിമതിക്കേസിലെ കോഴത്തുകയായ ഒരുകോടി രൂപ പിന്നീട് ഇ.ഡി കണ്ടെടുത്തത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 ലൈഫ് മിഷൻ കോഴ ഇടപാട് കേസിൽ ചൊവ്വാഴ്ചയാണ് ശിവശങ്കറെ ഇ.ഡി അറസ്റ്റ് ചെയ്തത്. തുടർച്ചയായ ചോദ്യം ചെയ്യലുകൾക്ക് ശേഷമാണ് ശിവശങ്കറെ അറസ്റ്റ് ചെയ്തത്. എന്നാൽ ചോദ്യം ചെയ്യലിനോട് ശിവശങ്കർ സഹകരിക്കുന്നില്ലെന്ന് ഇ.ഡി ആരോപിച്ചിരുന്നു. തുടർന്നാണ് ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിനെ തന്നെ നോട്ടീസ് അയച്ച് വിളിച്ചുവരുത്തി ഇരുവരെയും ഒരുമിച്ചിരുത്തി ഇ.ഡി ചോദ്യം ചെയ്തത്.

Latest News