- പ്രവേശനോത്സവ പ്രതീതിയിൽ ബൂത്തുകളിൽ മികച്ച സജ്ജീകരണങ്ങൾ, ഒറ്റപ്പെട്ട സംഘർഷങ്ങൾ
അഗർത്തല - ത്രികോണ മത്സരത്തിന് വേദിയായ ത്രിപുരയിൽ കനത്ത പോളിങ്. വോട്ടെടുപ്പ് അവസാനിക്കേണ്ട വൈകിട്ട് നാലിന് 81.10% പേർ വോട്ട് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. എന്നാൽ, അതേസമയത്ത് ഏകദേശം 1500 ബൂത്തിലായി 1.35 ലക്ഷം വോട്ടർമാർ ക്യൂവിലായിരുന്നുവെന്നാണ് പ്രാദേശിക-ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ട വിവരം. ഇതനുസരിച്ചാണെങ്കിൽ അന്തിമ പോളിങ് 85% ആയി ഉയരാനാണ് സാധ്യത. 2018-ലിത് 89.08 ശതമാനമായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഇത്തവണ 28 ലക്ഷത്തോളം വോട്ടർമാർക്കായി മൊത്തം 3327 ബൂത്താണ് ക്രമീകരിച്ചത്. രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങിയപ്പോൾ മുതൽ സ്ത്രീകളടക്കം വോട്ടർമാരുടെ നീണ്ട നിരയുണ്ടായിരുന്നു. പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങളിലെ കുഴപ്പം കാരണം പോളിങ് മന്ദഗതിയിലാണ് നീങ്ങിയത്. ബിശാൽഗഢ്, ശാന്തിർപുർ, രാംനഗർ, ധൻപുർ, ബാമുട്ടിയ, സൂര്യാമിനഗർ, ബർജാല എന്നിവിടങ്ങളിൽ ബിജെപിക്കാർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന സംഘർഷമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
പോളിംഗ് ബൂത്തുകളിൽ ഒരു സ്‌കൂൾ പ്രവേശനോത്സവത്തിന്റെ പ്രതീതി നൽകുംവിധം മനോഹരമായി അലങ്കരിച്ചും വോട്ടർമാർക്ക് ആവശ്യമായ വെള്ളം, മെഡിക്കൽ, ഹെൽപ്പ് ഡെസ്‌ക് അടക്കമുള്ള സജ്ജീകരണങ്ങളോടെ, കനത്ത സുരക്ഷയിലാണ് പലേടത്തും വോട്ടെടുപ്പ് നടന്നത്.
അധികാരം നിലനിർത്താൻ ബി.ജെ.പിയും അട്ടിമറി വിജയ പ്രതീക്ഷകളോടെ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടത്-കോൺഗ്രസ് സഖ്യവും ഒരുമിച്ച്‌നിന്ന് പൊരുതിയപ്പോൾ ഗോത്രാമേഖലയിൽ തിപ്ര മോതയും ശക്തമായ മത്സരമാണ് കാഴ്ചവെച്ചതെന്നാണ് റിപ്പോർട്ടുകൾ.