Sorry, you need to enable JavaScript to visit this website.

അധ്യാപകർ സമരം പ്രഖ്യാപിച്ചു; കോഴിക്കോട് കെ.എം.സി.ടി ആർട്‌സ് & സയൻസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു

(മുക്കം) കോഴിക്കോട് - മുക്കത്തിനടുത്ത മണാശ്ശേരിയിലെ കെ.എം.സി.ടി ആർട്‌സ് & സയൻസ് കോളേജ് മാനേജ്‌മെന്റ് മുന്നറിയിപ്പില്ലാതെ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു. വ്യാഴാഴ്ച രാവിലെ കോളജിലെത്തിയപ്പോൾ അടച്ചിട്ട നിലയിലായിരുന്നു സ്ഥാപനം. വിദ്യാർത്ഥി സമരത്തെ തുടർന്ന് ഇന്ന് നടക്കേണ്ടിയിരുന്ന പി.ടി.എ യോഗവും മുടങ്ങി. 
 വിദ്യാർത്ഥി സമരത്തിനു പിന്നാലെ, അധ്യാപകരും മാനേജ്‌മെന്റിനെതിരെ പ്രത്യക്ഷ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാനേജ്‌മെന്റ് നടപടി. മനേജ്‌മെന്റ് നടപടിക്കെതിരെ പ്രതിഷേധവുമായി രക്ഷിതാക്കളും വിദ്യാർത്ഥികളും രംഗത്തെത്തി.
 ശമ്പള വർധനവും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് 15 ദിവസമായി കെ.എം. സി.ടിയിലെ അധ്യാപകർ സമരത്തിലാണ്. സമരം തുടരുമ്പോഴും അധ്യാപകർ ക്ലാസെടുക്കുന്നത് നിർത്തിയിരുന്നില്ല. കോളേജിൽ അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് അടക്കം ചൂണ്ടികാട്ടി കഴിഞ്ഞ ദിവസം വിദ്യാർഥികളും അധ്യാപകരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെയാണ് കോളേജ് പൂർണമായും അടച്ചിടാൻ മാനേജ്‌മെന്റ് തീരുമാനിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

കോളജിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമാകുന്നില്ലെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. അവസാനവർഷ ബിരുദ വിദ്യാർത്ഥികളുടെ പ്രൊജക്ട് സമർപ്പണവും സെമസ്റ്റർ പരീക്ഷയും അടുത്തുവരുന്ന സാഹചര്യത്തിൽ മാനേജ്‌മെന്റ് പ്രശ്‌നത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് നീതി ലഭ്യമാക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. മാനേജ്‌മെന്റിന്റെ നിരുത്തരവാദ സമീപനം ശരിയായില്ലെന്നും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നീതി ലഭ്യമാക്കാൻ അവശ്യമെങ്കിൽ നിയമനടപടിയുമായി മുന്നോട്ടു പോകാൻ മടിക്കില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്.

Latest News