Sorry, you need to enable JavaScript to visit this website.

ഒസ്മാനാബാദ് ഇനി മുതൽ ധാരാശിവ്; കേന്ദ്രസർക്കാർ അനുമതി ലഭിച്ചെന്ന് മഹാരാഷ്ട്ര സർക്കാർ

 മുംബൈ - സ്ഥലനാമങ്ങൾ മാറ്റിയുള്ള കേന്ദ്ര സർക്കാറിന്റെ നടപടികൾ തുടരുന്നു. മഹാരാഷ്ട്രയിലെ ഒസ്മാനാബാദിന്റെ പേര് ധാരാശിവ് എന്ന് പുനർനാമകരണം ചെയ്യാനാണ് ഏറ്റവും ഒടുവിൽ മോദി സർക്കാർ അനുമതി നൽകിയത്. 
 ഒസ്മാനാബാദിന്റെ പേര് മാറ്റാൻ കേന്ദ്രസർക്കാർ അനുമതി നൽകിയതായി അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിംഗ് പറഞ്ഞു. ഇതുസംബന്ധിച്ച കേന്ദ്രത്തിന്റെ കത്ത് ലഭിച്ചതായി മഹാരാഷ്ട്ര സർക്കാർ പ്ലീഡർ അറിയിച്ചു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ കഴിഞ്ഞ വർഷമാണ് ഔറംഗാബാദ്, ഒസ്മാനാബാദ് എന്നീ നഗരങ്ങളുടെ പേരുകൾ പേരുകൾ മാറ്റാൻ തീരുമാനിച്ചത്.  ഹൈദരാബാദിന്റെ അവസാന ഭരണാധികാരിയായിരുന്ന മിർ ഒസ്മാൻ അലി ഖാന്റെ പേരാണ് ഒസ്മാനാബാദിന് നൽകിയിരുന്നത്. ഇത് ഇനി ധാരാശിവ് എന്ന പുതിയ പേരിലാണ് അറിയിപ്പെടുകയെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. 

Read More

 മഹാരാഷ്ട്രയിലെ ബാലഘട്ട് പർവതനിരകളിൽ നഗരത്തിൽ നിന്ന് എട്ടു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന 7 ഗുഹകളുടെ ശൃംഖലയാണ് ധാരാശിവ് ഗുഹകൾ. പുരാവസ്തു വകുപ്പ് ശ്രദ്ധിക്കുന്ന ധാരാശിവ് ഗുഹകളെക്കുറിച്ച് ജെയിംസ് ബർഗസിന്റെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്ന പുസ്തകത്തിൽ പരാമർശമുണ്ട്.

Latest News