കൊച്ചി - ലൈഫ് മിഷൻ കോഴക്കേസിൽ മൊഴി നൽകാനായി ലൈഫ് മിഷൻ മുൻ സി.ഇ.ഒ യു.വി ജോസിനെ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) അന്വേഷണ സംഘം കൊച്ചിയിലേക്ക് വിളിച്ചുവരുത്തി. കേസിൽ അറസ്റ്റിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനോടൊപ്പം ഒരുമിച്ചിരുത്തി മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കമെന്നാണ് വിവരം.
ഇരുവരെയും ഒരുമിച്ചിരുത്തി മൊഴിയെടുത്ത് ഏതൊക്കെ രീതിയിൽ എം ശിവശങ്കർ ഇടപെട്ടുവെന്നതിൽ വ്യക്തത തേടാനാണ് ഇ.ഡി ഉദ്ദേശിക്കുന്നത്. ലൈഫ് മിഷൻ സാമ്പത്തിക തട്ടിപ്പ് അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ ഇ.ഡിയും കേസ് അന്വേഷിച്ച സി.ബി.ഐയും ജോസിന്റെ മൊഴി രേഖപ്പെടുത്തിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
യു.വി ജോസാണ് നേരത്തെ റെഡ് ക്രസന്റുമായി കരാർ ഒപ്പിട്ടിരുന്നത്. കരാറുകാരായ യൂണിടാക്കിനെ യു.വി ജോസിന് പരിചയപ്പെടുത്തിയത് എം ശിവശങ്കറെന്നാണ് ആരോപണം. യൂണിടാക്കിന് വേണ്ടി വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതി സന്തോഷ് ഈപ്പനാണ് എടുത്ത് നടത്തിയത്. ഇയാളെയും ശിവശങ്കറാണ് അന്ന് ലൈഫ് സി.ഇ.ഒയായിരുന്ന യു.വി ജോസിന് പരിചയപ്പെടുത്തിയത്. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അഴിമതി നടത്താനുള്ള നീക്കമായിരുന്നു ശിവശങ്കർ നടത്തിയതെന്നുമാണ് ഇ.ഡി കരുതുന്നത്.