ന്യൂദൽഹി - ഉപഭോക്താവ് ഓൺലൈനിൽ ഓർഡർ ചെയ്ത ബ്രെഡ് പാക്കറ്റിനുള്ളിൽ ജീവനുള്ള എലി. ബ്ലിങ്കിറ്റിൽ ഓർഡർ ചെയ്ത ബ്രഡിന്റെ പാക്കറ്റിനുള്ളിലാണ് ജീവനുള്ള എലിയെ ലഭിച്ചതെന്ന് ഉപഭോക്താവ് തെളിവ് സഹിതം ട്വീറ്റ് ചെയ്തു.
നിതിൻ അറോറ എന്ന ആളാണ് ബ്രെഡ് പാക്കറ്റിൽ എലിയുള്ള ചിത്രം സഹിതം ട്വീറ്റ് ചെയ്തത്. പഴകിയ ബ്രഡും അതിനുള്ളിൽ കണ്ടെത്തിയ ജീവനുള്ള എലിയും ഏറെ അസഹനീയമായ അനുഭവമാണെന്ന് നിതിൻ അറോറ കുറിച്ചു. 1-02-23ന് ഓർഡർ ചെയ്ത ബ്രെഡ് പാക്കറ്റിനുള്ളിലാണ് ഏറ്റവും അസുഖകരവും ഞെട്ടിക്കുന്നതുമായ അനുഭവമെന്ന് ഉപഭോക്താവ് വ്യക്തമാക്കി. ഇംഗ്ലീഷ് ഓവൻ എന്ന ലോഗോ ഇമേജോടെ സാൻഡ്‌വിച്ച് എന്നാണ് ബ്രഡ് പാക്കറ്റിന്റെ കവറിന് പുറത്തുള്ളത്.
സംഭവത്തിൽ കസ്റ്റമർ സർവീസ് സംവിധാനങ്ങളുമായി ബന്ധപ്പെട്ട് സംസാരിച്ചതിന്റെ വിവരങ്ങളും നിതിൻ പങ്കുവച്ചിട്ടുണ്ട്. താങ്കളുടെ പ്രശ്‌നം ശരിയാണെന്നും മാപ്പ് ചോദിക്കുന്നതായും അവർ വ്യക്തമാക്കി. ഒപ്പം ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നു പറഞ്ഞതിന്റെ സ്‌ക്രീൻ ഷോട്ടും നിതിൻ പങ്കുവച്ചിട്ടുണ്ട്. സംഭവത്തിൽ ട്വിറ്ററിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഭക്ഷ്യ സുരക്ഷാ വിഭാഗം ഇത്തരം സ്ഥാപനങ്ങളിൽ ആവശ്യമായ പരിശോധനകൾ ഉറപ്പുവരുത്തി ജനങ്ങളുടെ ആരോഗ്യം രക്ഷിക്കണമെന്നും കർശനമായ നടപടി വേണമെന്നും വ്യാപകമായ ആവശ്യം ഉയർന്നിട്ടുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഒന്നാംവർഷ എം.ബി.ബി.എസ് പരീക്ഷ; അവസരം നാലിൽ കൂട്ടാനാവില്ലെന്ന് സുപ്രിം കോടതി
ന്യൂദൽഹി - ഒന്നാം വർഷ എം.ബി.ബി.എസ് പരീക്ഷയ്ക്കുള്ള അവസരം നാലായി പരിമിതപ്പെടുത്തിയതിനെതിരായ ഹർജി സുപ്രീം കോടതി തള്ളി. ഒന്നാം വർഷ പരീക്ഷ വിജയിക്കാൻ നാല് അവസരങ്ങൾ തന്നെ ധാരാളമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്.
ദേശീയ മെഡിക്കൽ കമ്മിഷൻ 2019-ലാണ് ഒന്നാം വർഷ എം.ബി.ബി.എസ് പരീക്ഷയ്ക്കുള്ള അവസരം നാലായി ചുരുക്കിയത്. 2019 നവംബറിൽ പുറപ്പെടുവിച്ച ഈ ഉത്തരവ് അതേവർഷം എം.ബി.ബി.എസ് പ്രവേശം നേടിയ വിദ്യാർത്ഥികൾക്ക് ബാധകമാക്കിയതിന് എതിരെയായിരുന്നു ഹർജി. ഈ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.
ഭാവിയിൽ ഡോക്ടർമാർ ആകേണ്ട വിദ്യാർത്ഥികളാണ് നാലിൽ കൂടുതൽ അവസരം വേണമെന്ന ആവശ്യം ഉന്നയിക്കുന്നത്. നാല് അവസരങ്ങൾ ഉണ്ടായിട്ടും, വീണ്ടും അവസരം ചോദിക്കുന്നത് അംഗീകരിച്ചാൽ ഏത് തരത്തിലുള്ള ഡോക്ടർമാരാകും സൃഷ്ടിക്കപ്പെടുക?
ലോകത്ത് ഒരിടത്തും മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇത്തരമൊരു ആനുകൂല്യം അനുവദിച്ചിട്ടുണ്ടാകില്ലെന്നും കോടതി നിരീക്ഷിച്ചു.