സീരിയല്‍ താരം സ്‌നേഹ ശ്രീകുമാര്‍ ഹാസ്യം ഇഷ്ടപ്പെടുന്നവരുടെ ഇഷ്ടതാരമാണ്. മറിമായത്തിലെ മണ്ഡോദരിയെ ആര്‍ക്ക് മറക്കാനാവും. ഭര്‍ത്താവ് ശ്രീകുമാറും നടന്‍ തന്നെ. മറിമായത്തില്‍ അഭിനയിച്ചിരുന്ന ശ്രീകുമാര്‍ ഇപ്പോള്‍ ചക്കപ്പഴം എന്ന സീരിയലിലാണ് അഭിനയിക്കുന്നത്.
ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍. താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്തയാണ് നടി പുറത്തുവിട്ടത്. ശ്രീകുമാറിനൊപ്പമുള്ള വിഡിയോയിലൂടെയാണ് താരം സന്തോഷവാര്‍ത്ത പങ്കുവച്ചത്. ഗര്‍ഭിണിയായിട്ട് ഏതാനും മാസങ്ങളായെന്നും ഇപ്പോള്‍ അത് എല്ലാവരെയും അറിയിക്കാമെന്നു തോന്നിയെന്നും ദമ്പതികള്‍ പറഞ്ഞു.
'ഡോക്ടറെ കണ്ടു പരിശോധനകള്‍ പൂര്‍ത്തിയാക്കി ആരോഗ്യവതിയാണെന്ന് ഉറപ്പാക്കിയശേഷം വിശേഷം പങ്കുവെക്കാമെന്നു കരുതി. ഇപ്പോള്‍ 5 മാസമായി. മറിമായത്തിന്റെ സെറ്റില്‍ ഭക്ഷണം കഴിക്കുമ്പോള്‍ നെഞ്ചെരിച്ചില്‍ തോന്നി. പിറ്റേന്ന് ദുബായില്‍ പോകേണ്ട ആവശ്യമുണ്ട്. അവിടെ പോയാല്‍ പട്ടിണി കിടക്കേണ്ടി വരുമല്ലോ എന്നതുകൊണ്ട് ഡോക്ടറെ പോയി കാണാം എന്നു വിചാരിച്ചു. ഡോക്ടര്‍ പരിശോധനകള്‍ നടത്തി ഞാന്‍ ഗര്‍ഭിണിയാണെന്ന് അറിയിച്ചു. അപ്പോള്‍ 11 ആഴ്ച ആയിട്ടുണ്ടായിരുന്നു'- സ്‌നേഹ പറയുന്നു.
മറിമായം, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്നീ പരമ്പരകളിലാണ് സ്‌നേഹ ഇപ്പോള്‍ അഭിനയിക്കുന്നത്. രണ്ടു സീരിയലിന്റെയും സഹപ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുന്ന കരുതലും സ്‌നേഹവും വളരെ വലുതാണ്. അതുകൊണ്ടാണ് സന്തോഷത്തോടെയിരിക്കാന്‍ സാധിക്കുന്നതെന്ന് സ്‌നേഹ.
2019 ഡിസംബറില്‍ തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ വെച്ചായിരുന്നു സ്‌നേഹയുടെയും ശ്രീകുമാറിന്റെയും വിവാഹം. ഓട്ടന്‍ത്തുള്ളലും കഥകളിയും അഭ്യസിച്ചിട്ടുള്ള സ്‌നേഹ, അമച്വര്‍ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. മറിമായത്തിലെ ലോലിതന്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ശ്രീകുമാര്‍ നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)