Sorry, you need to enable JavaScript to visit this website.

അറബ് ഫിലിം ഫെസ്റ്റിവലില്‍ ആയിഷക്ക് അംഗീകാരം

മസ്‌കത്ത് - നാലാമത് രാജ്യാന്തര അറബ് ഫിലിം ഫെസ്റ്റിവലില്‍ ('സിനിമാന') മലയാള ചിത്രം 'ആയിഷക്ക്' അംഗീകാരം. മഞ്ജുവാര്യരെ കേന്ദ്രകഥാപാത്രമാക്കി നിലമ്പൂര്‍ ആയിഷയുടെ സൗദി ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ജനുവരി 20നു തിയറ്ററുകളില്‍ എത്തിയിരുന്നു.
മത്സരവിഭാഗത്തില്‍ മാറ്റുരച്ച ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിന് എം. ജയചന്ദ്രനാണു അവാര്‍ഡ്. അറബ്-ഇന്ത്യന്‍ സംഗീതങ്ങളെ അസാധാരണമാംവിധം സംയോജിപ്പിച്ച പശ്ചാത്തല സംഗീതമാണു ആയിഷയുടേതെന്ന് ജൂറി അഭിപ്രായപ്പെട്ടു.
ഇന്തോ-അറബിക് പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തിനു അറബ് ഫെസ്റ്റിവലില്‍ ലഭിക്കുന്ന അംഗീകാരം എന്ന പ്രത്യേകത കൂടി ഈ അവാര്‍ഡിനുണ്ട്.
'സിനിമാന'യുടെ നാലാമത് പതിപ്പ് ഇത്തവണ മസ്‌കത്ത്, മുസന്ദം ഗവര്‍ണറേറ്റുകളിലായിരുന്നു നടന്നത്. മുസന്ദമില്‍ നടന്ന മേളയുട സമാപന ചടങ്ങില്‍ ഗവര്‍ണര്‍ സയ്യിദ് ഇബ്രാഹിം ബിന്‍ സഈദ് അല്‍ ബുസൈദി അവാര്‍ഡ് ദാനം നടത്തി. ഒമാന്‍, സിറിയ, ടുണീഷ്യ, സൗദി അറേബ്യ, കുവൈത്ത്, ഇറാഖ്, ഇറാന്‍, ബഹ്‌റൈന്‍, സെര്‍ബിയ, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള 120ല്‍ അധികം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News