പ്രേക്ഷകരുടെ ഇഷ്ടതാരം സാമന്ത റൂത്ത് പ്രഭു മുംബൈയില്‍ പുതിയ അപ്പാര്‍ട്ട്മെന്റ് സ്വന്തമാക്കി. തമിഴ് തെലുങ്ക് സിനിമകളിലൂടെ പ്രിയങ്കരിയായ സാമന്ത ഇപ്പോള്‍ ബോളിവുഡിലും മികച്ച പ്രകടനം കാഴ്ച വെച്ചുമുന്നേറുകയാണ്. മുംബൈയില്‍ ഒരു സ്വപ്നഭവനം ആണ് സാമന്ത സ്വന്തമാക്കിയത്. കടലിന് അഭിമുഖമായാണ് സാമന്തയുടെ ഡിസൈനര്‍ അപ്പാര്‍മെന്റ് സ്ഥിതി ചെയ്യുന്നത്. കടലിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഈ മനോഹരമായ അപ്പാര്‍ട്ട്മെന്റിന് വില 15 കോടി രൂപയാണ്.
ഫാമിലി മാന്‍ വെബ് സീരിസിലെ അതുഗ്രന്‍ പ്രകടനം അവരെ ഹിന്ദിയിലും കൂടുതല്‍ ജനപ്രിയയാക്കി.
ഈയടുത്താണ് രശ്മിക മന്ദാന മുംബൈയുടെ ഹൃദയഭാഗത്ത് ആഡംബര ഫ്ളാറ്റ് സ്വന്തമാക്കിയത്. ആയുഷ്മാന്‍ ഖുറാന, ഹൃത്വിക് റോഷന്‍, രാജ്കുമാര്‍ റാവു, ജോണ്‍ എബ്രഹാം, ഷാഹിദ് കപൂര്‍, വിരുഷ്‌ക, വിക്കി കൗശല്‍, കരണ്‍ ജോഹര്‍, തുടങ്ങിയ താരങ്ങളെല്ലാം മുംബൈയില്‍ ആഢംബര ഭവനങ്ങള്‍ സ്വന്തമാക്കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)