ന്യൂദല്‍ഹി- ബോളിവുഡ് താരങ്ങളായ കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും വിവാഹ ശേഷം ദല്‍ഹിയില്‍ മാധ്യമങ്ങള്‍ക്കായി പോസ് ചെയ്തു. ജയ്‌സാല്‍മീറിലായിരുന്നു വിവാഹ ചടങ്ങ്. അവിടെനിന്ന് ദല്‍ഹിയിലെത്തിയ ദമ്പതികള്‍ ചുവന്ന വസ്ത്രമണിഞ്ഞാണ് മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.
ചൊവ്വാഴ്ച നടന്ന ചടങ്ങിലാണ് കിയാരയും സിദ്ധാര്‍ത്ഥും വിവാഹിതരായത്. നാളെ സിദ്ധാര്‍ത്ഥിന്റെ ജന്മനാടായ ദല്‍ഹിയില്‍ റിസപ്ഷന്‍ സംഘടിപ്പിക്കുന്നുണ്ട്.
തങ്ങളുടെ വിവാഹ ആഘോഷ ചടങ്ങില്‍ പങ്കെടുക്കാനായി കുടുംബാംഗങ്ങള്‍ക്ക് പുറമെ വളരെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമാണ് സിദ്ധാര്‍ഥും കിയാരയും ക്ഷണിച്ചിരുന്നത്. ഷാഹിദ് കപൂര്‍, ഭാര്യ മിര കപൂര്‍, കിയാരയുടെ സഹപാഠിയായിരുന്ന ഇഷ അംബാനി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. കൂടാതെ ബോളിവുഡ് താരങ്ങളായ ജൂഹി ചൗള, അര്‍മാന്‍ ജെയിന്‍, ഭാര്യ അനിസ മല്‍ഹോത്ര, നിര്‍മാതാവായ ആര്‍തി ഷെട്ടി, പൂജ ഷെട്ടി, സംവിധായകന്‍ അമൃത്പാല്‍ സിങ് ബിന്ദ്ര തുടങ്ങിയവരും ആഘോഷങ്ങളില്‍ സജീവമായി.
സാധാരണയായി സെലിബ്രിറ്റികള്‍ തങ്ങളുടെ വിവാഹ ആഘോഷങ്ങള്‍ക്കായി സബ്യാസാചി ഡിസൈന്‍സില്‍ നിന്നുള്ള വസ്ത്രങ്ങളാണ് തെരഞ്ഞെടുക്കാറുള്ളതെങ്കിലും ഇതില്‍നിന്ന് വ്യത്യസ്തമായി സിദ്ധാര്‍ഥ് -കിയാര ജോഡികള്‍ അണിഞ്ഞത് മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ്.
കുറച്ച് വര്‍ഷങ്ങളായി സിദ്ധാര്‍ഥും കിയാരയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇരുവരും അതിനെ കുറിച്ചൊന്നും ആരാധകരോട് വെളിപ്പെടുത്തിയിരുന്നില്ല. അതിനിടെ, കുറച്ച് നാളുകള്‍ക്ക് മുമ്പ് ഇരുവരും തമ്മില്‍ പ്രണയമാണെന്നും ഇരുവരും വിവാഹിതരായെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ആലിയ ഭട്ട് -രണ്‍ബീര്‍ വിവാഹത്തിന് ശേഷം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ പ്രധാന വിഷയങ്ങളിലൊന്നായിരുന്നു സിദ്ധാര്‍ഥ് കിയാര പ്രണയം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)