ജനപ്രിയ ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനുകളിലൊന്നായ വാട്‌സ്ആപ്പ് വരും ദിവസങ്ങളില്‍ നിരവധി പുതിയ ഫീച്ചറുകള്‍ പുറത്തിറക്കുന്നു. ഉപയോക്താക്കളെ ഗ്രൂപ്പ് ചാറ്റുകളില്‍ കോളുകള്‍ ഷെഡ്യൂള്‍ ചെയ്യാന്‍ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പിന്റെ പണിപ്പുരയിലാണ്. ഇതനുസരിച്ച് ഉപയോക്താക്കള്‍ക്ക് മറ്റ് ഗ്രൂപ്പ് അംഗങ്ങളുമായി മുന്‍കൂട്ടി കോളുകള്‍ ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയുമെന്നും ആശയവിനിമയം നടത്തുന്ന രീതിക്ക് കൂടുതല്‍ സൗകര്യം നല്‍കുമെന്നും വാട്‌സ്ആപ്പിലെ പുതുമകള്‍ മുന്‍കൂട്ടി അറിയിക്കുന്ന വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗ്രൂപ്പ് ഒരു ഇവന്റ് സംഘടിപ്പിക്കുമ്പോള്‍ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാനും എല്ലാവരും ലഭ്യമാണെന്ന് സ്ഥിരീകരിക്കാനും ഒരു കോള്‍ ഷെഡ്യൂള്‍ ചെയ്യാന്‍ അംഗങ്ങളെ അനുവദിക്കുന്നതിനാല്‍ പുതുതായി വരുന്ന ഫീച്ചര്‍ ഉപയോഗപ്രദമായിരിക്കും. പുതിയ സവിശേഷത ആപ്പിന്റെ അടുത്ത അപ്‌ഡേറ്റില്‍ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു,
ചാറ്റുകളില്‍ 100 മീഡിയ വരെ ഷെയര്‍ ചെയ്യാനുള്ള സൗകര്യം ചില ബീറ്റാ ടെസ്റ്റര്‍മാര്‍ക്കായി അനുവദിച്ചിട്ടുണ്ട്. കൂടുതല്‍ മീഡയ ഷെയര്‍ ചെയ്യാനുള്ള സൗകര്യം നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടില്‍ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ആപ്പിനുള്ളിലെ മീഡിയ പിക്കറില്‍ 30ലധികം മീഡിയ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക. ഫീച്ചര്‍ ലഭ്യമായിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഒടുവില്‍ 100 മീഡിയ വരെ ഷെയര്‍ ചെയ്യാന്‍ കഴിയും. ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍ ആപ്പിന്റെ അടുത്ത അപ്‌ഡേറ്റിനായി കാത്തിരിക്കണം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)