Sorry, you need to enable JavaScript to visit this website.

ഇന്‍ഷുറന്‍സ് തുണച്ചില്ല; അസുഖം ബാധിച്ച തീര്‍ഥാടക സ്വന്തം ചെലവില്‍ നാട്ടിലേക്ക് മടങ്ങി

മക്ക-ഉംറ നിര്‍വഹിക്കാനെത്തി അസുഖ ബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോഴിക്കോട് നരിക്കുനി സ്വദേശി സഫിയ (57 )യെ സുരക്ഷിതമായി നാട്ടിലെത്തിച്ചു.  ഡിസംബര്‍ 18 നു ഭര്‍ത്താവിനോടൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയ ഇവരെ  കുറച്ചു  ദിവസങ്ങള്‍ക്ക് ശേഷം അസുഖബാധിതയായി കിംഗ് ഫൈസല്‍ ഹോസ്പിറ്റലില്‍ പ്രവേശിക്കുകയായിരുന്നു. 40 ദിവസം ഐ.സി.യുവില്‍ കഴിഞ്ഞ ശേഷമാണ് വാര്‍ഡിലേക്ക് മാറ്റിയത്. ജിദ്ദയില്‍നിന്ന് കൊച്ചിയിലേക്കുള്ള സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ സ്‌റ്റെക്ചര്‍ സൗകര്യത്തിലാണ് നാട്ടിലെത്തിച്ചത്. തുടന്ന് നോര്‍ക്ക ആംബുലന്‍സില്‍ കോഴിക്കോടെത്തിച്ച് ഇഖ്‌റ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
ഉംറ ഇന്‍ഷുറന്‍സിലെ ചില അവ്യക്തതകള്‍ കാരണം യാത്രാചെലവായ 23,618 റിയാല്‍ കുടുംബം വഹിക്കുകയായിരുന്നു. മടക്കയാത്രക്കുള്ള ടിക്കറ്റിന്റെ കാര്യത്തില്‍ ഉംറ ഗ്രൂപ്പും കൈമലർത്തി. വിഷയം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിനെ അറിയിച്ചപ്പോൾ  ഇൻഷുറൻസ് നിരസിച്ചതിന് മതിയായ തെളിവുകൾ ഇല്ലാതെ തീർത്ഥാടകയുടെ യാത്ര ചെലവുകളിൽ സഹായം ചെയ്യാനാകില്ലെന്നാണ് രേഖാമുലം നൽകിയ മറുപടി. 

അൽ ഐനിലുള്ള മകന്‍ മുനീര്‍ പരിചരണത്തിന് മക്കയില്‍ എത്തിയിരുന്നു. സൗദി ഇന്ത്യന്‍ ഹെല്‍ത്ത് കെയര്‍ ഫോറം എക്‌സിക്യൂട്ടീവ് അംഗവും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സാമൂഹിക ക്ഷേമ അംഗവുമായ മുഹമ്മദ് ഷമീം നരിക്കുനി യാത്രാ  രേഖകള്‍ ശരിയാക്കുകയും രോഗിയെ കോഴിക്കോട് വരെ അനുഗമിക്കുകയും ചെയ്തു അസുഖബാധിതതരാകുന്ന തീര്‍ത്ഥാടകര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള ചെലവ് , ജിദ്ദ എയര്‍പോര്‍ട്ടിലേക്ക്  സൗജന്യ ആംബുലന്‍സ് സൗകര്യം, ഉംറ ഇന്‍ഷുറന്‍സിലെ ആനുകൂല്യങ്ങള്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത പൂര്‍ണമായും  പ്രയോജനപ്പെടുന്നതിനായി ഇടപെടലുകള്‍ നടത്തുക എന്നി ആവശ്യങ്ങള്‍  ഉന്നയിച്ച്  കേന്ദ്ര വിദേശ കാര്യ മന്ത്രാലയം,ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ,നോര്‍ക്ക എന്നിവര്‍ക്ക് ഷമീം നരിക്കുനി നിവേദനം നല്‍കി.
അസുഖ ബാധിതരാകുന്ന തീര്‍ത്ഥാടകരുടെ കാര്യത്തില്‍ ഉംറ ഗ്രൂപ്പുകള്‍ കൂടുതല്‍  ജാഗ്രത കാണിക്കണമെന്നും  വിവിധ ആപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികള്‍ക്ക്  ഗ്രുപ്പുകള്‍  ചേര്‍ന്ന്  മെഡിക്കല്‍ കോ ഓര്‍ഡിനേറ്ററുടെ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ വളരെ ആശ്വാസമാണെന്നും ഷമീം നരിക്കുനി പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News