ചെന്നൈ- വിമാന യാത്രക്കിടെ മോശം സേവനം ലഭിച്ചതിനെ കുറിച്ച് വിമര്‍ശനമുന്നയിച്ച നടി ഖുശ്ബുവിനോട് എയര്‍ ഇന്ത്യ ക്ഷമ ചോദിച്ചു.
കാലിന് പരിക്കേറ്റ ഖുശ്്ബുവിന് ജനുവരി 31 ന് ചെന്നൈ വിമാനത്താവളത്തില്‍ വീല്‍ചെയറിനായി അര മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നിരുന്നു. എയര്‍ ഇന്ത്യയുടെ സേവനത്തെ വിമര്‍ശിച്ച് ഖുഷ്്ബു ട്വിറ്ററില്‍ എഴുതിയിരുന്നു. ഇത് ഏറെ വൈറലായി. മറ്റൊരു എയര്‍ലൈനില്‍ നിന്നും വീല്‍ ചെയര്‍ വാങ്ങിയാണ് തനിക്ക് നല്‍കിയതെന്നുമാണ് ഖുശ്ബു ട്വറ്ററില്‍ കുറിച്ചത്. നിങ്ങള്‍ക്ക് ഇതിലും നന്നായി ജനങ്ങളെ സേവിക്കാന്‍ കഴിയുമെന്നും അവര്‍ എയര്‍ഇന്ത്യയെ ഓര്‍മിപ്പിച്ചു. ഖുശ്ബു ട്വീറ്റ് ചെയ്തതിന് പിന്നാലെ സമൂഹമാധ്യമങ്ങള്‍ സംഭവം ഏറ്റെടുക്കുകയായിരുന്നു. വ്യാപകമായി വിമര്‍ശനം ഉയര്‍ന്നതോടെയാണ് ക്ഷമാപണവുമായി എയര്‍ ഇന്ത്യ എത്തിയത്.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)