അബുദാബി- ദുബായ് ഡ്യൂട്ടി ഫ്രീ (ഡിഡിഎഫ്) പ്രതിവാര നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് വീണ്ടും സമ്മാനമടിച്ചു. ബംഗളൂരു സ്വദേശി അമിത് സറഫാണ് ഫൈനെസ്റ്റ് സര്‍െ്രെപസ് സീരീസില്‍ മെഴ്‌സിഡസ് ബെന്‍സ് എസ് 500 കാര്‍ നേടിയത്. 48 കാരനായ അമിത് സറഫ് കഴിഞ്ഞ മാസം 12 ന് ദല്‍ഹിയിലേക്കുള്ള യാത്രാമധ്യേയാണ് ടിക്കറ്റ് വാങ്ങിയത്.
2021 ജനുവരി 20ന് സറഫ് പത്ത് ലക്ഷം ഡോളര്‍ (8,21,77,500 രൂപ) സമ്മാനം നേടിയിരുന്നു. ഇതിനുശേഷമാണ് ഇദ്ദേഹം ബംഗളൂരുവില്‍നിന്ന് ദുബായിലേക്ക് താമസം മാറിയത്.
2016 മുതല്‍ ദുബായ് ഡ്യൂട്ടി ഫ്രീയുടെ പ്രമോഷനില്‍ സ്ഥിരമായി പങ്കെടുക്കാറുണ്ട്. ഓണ്‍ലൈന്‍ ട്രേഡിംഗ് ബിസിനസ് നടത്തുന്ന സറഫ് ഇത്തവണ സീരീസ് 1829 ല്‍ ആറ് ടിക്കറ്റുകളാണ് വാങ്ങിയിരുന്നു.
ദുബായ് ഡ്യൂട്ടി ഫ്രീ സമ്മാനം നേടിയതാണ് ദുബായിലേക്ക് മാറുന്നതിനെക്കുറിച്ചും ഭാവി ജീവിതം ഇവിടെയാക്കുന്നതിനെ കുറിച്ചും ആലോചിക്കാന്‍ സഹായിച്ചതെന്നും ലോകത്തിലെ ഏറ്റവും യഥാര്‍ത്ഥമായ പ്രമോഷനുകളില്‍ ഒന്നാണിതെന്നും അമിത് സറഫ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)