Sorry, you need to enable JavaScript to visit this website.

ആശുപത്രിയില്‍നിന്ന് ആളു മാറി ഡിസ്ചാര്‍ജ് ചെയ്തു; മരുന്നും മാറി നല്‍കി

ഇടുക്കി- അടിമാലി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ നിര്‍ദേശിച്ച രോഗിക്ക് പകരം മറ്റൊരു രോഗിയെ ഡിസ്ചാര്‍ജ് ചെയ്തു. വിവാദമായപ്പോള്‍ ആദിവാസികളായ രോഗികളെ സാന്ത്വനിപ്പിച്ച് ഒത്തുതീര്‍പ്പാക്കി. നഴ്‌സുമാരുടെ അനാസ്ഥക്കിരയായ രോഗി മരുന്നു മാറി കഴിച്ചിട്ടും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. ജനുവരി 30ന് ആയിരുന്നു സംഭവം.
വാര്‍ഡില്‍ ഓര്‍ത്തോ ഡോക്ടര്‍ അഡ്മിറ്റ് ചെയ്തതും ഓപ്പറേഷന്‍ കഴിഞ്ഞതുമായ ഇടമലക്കുടി സ്വദേശി മഹേശ്വരനും (53) സര്‍ജന്‍ അഡ്മിറ്റ് ചെയ്ത വേലിയാംപാറ കുടിയിലെ രാജു നാഗനും(40)  ചികിത്സയിലുണ്ടായിരുന്നു. ഓര്‍ത്തോ സര്‍ജന്‍ തന്റെ രോഗിക്ക് കഴിഞ്ഞ 30ന് ഡിസ്ചാര്‍ജ് സമ്മറി എഴുതി വാര്‍ഡിലെ നഴ്‌സുമാരെ ഏല്‍പ്പിച്ചു. എന്നാല്‍ നഴ്‌സുമാര്‍ ഡിസ്ചാര്‍ജ് ചെയ്തത്  സര്‍ജന്‍ അഡ്മിറ്റ് ചെയ്ത രാജു നാഗനെ.മാത്രമല്ല മഹേശ്വരനായി ഓര്‍ത്തോ ഡോക്ടര്‍ കുറിച്ച മരുന്നുകള്‍ എല്ലാം രാജു നാഗന് നല്‍കി വീട്ടിലേക്ക് അയക്കുകയും ചെയ്തു.
31ന് സര്‍ജന്‍ വാര്‍ഡ് പരിശോധനക്ക് എത്തിയപ്പോള്‍ തന്റെ രോഗിയായ രാജു നാഗനെ കണ്ടില്ല. നഴ്‌സുമാരോട് തിരക്കിയപ്പോഴാണ് ഡിസ്ചാര്‍ജ് ചെയ്ത രോഗി മാറി പോയ വിവരം ഡോക്ടര്‍ അറിഞ്ഞത്. ഡോക്ടര്‍ വിഷയം സുപ്രണ്ടിനെ അറിയിച്ചു. സുപ്രണ്ട് ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി. എന്നാല്‍ തുടര്‍ നടപടികള്‍ ഒന്നും സ്ഥീകരിച്ചിട്ടില്ല.
ഇതിനിടെ ആശുപത്രിയില്‍ നിന്നും ഒരു സംഘം  രാജു നാഗന്റെ വീട്ടില്‍ എത്തി മാറിപ്പോയ മരുന്ന് തിരികെ വാങ്ങി യഥാര്‍ത്ഥ മരുന്ന് നല്‍കി. ആദിവാസികളായ രോഗികള്‍ക്ക് വിഷയത്തിന്റെ ഗൗരവം മനസിലാകാത്തതിനാല്‍ വ്യാഴാഴ്ച വരെ പരാതിയുമായി എത്തിയിട്ടില്ല.  എന്നാല്‍ പ്രശ്‌നം പരാതിക്ക് ഇടയാകാതെ  പരിഹരിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. പ്രസീത പറഞ്ഞു. സംഭവം സംബന്ധിച്ച് ഡി. എം. ഒ വിശദീകരണം തേടി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News