ഓസ്‌ലോ- ഖുര്‍ആനിന്റെ പകര്‍പ്പ് കത്തിക്കുന്നത് ഉള്‍പ്പെടെ പ്രഖ്യാപിച്ച ഇസ്‌ലാം വിരുദ്ധ പ്രതിഷേധം നോര്‍വീജിയന്‍ പോലീസ് നിരോധിച്ചു.തുര്‍ക്കി വിദേശകാര്യ മന്ത്രാലയം നോര്‍വേ അംബാസഡറെ വിളിച്ചുവരുത്തി പരാതി നല്‍കിയതിന് പിന്നാലെയാണ് നോര്‍വേയുടെ നടപടി. സുരക്ഷാ കാരണങ്ങളാല്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധ പരിപാടി നിരോധിച്ചത്.
നാളെ ഓസ്ലോയിലെ തുര്‍ക്കി എംബസിക്ക് പുറത്ത് ഖുര്‍ആനിന്റെ പകര്‍പ്പ് കത്തിക്കാനാണ് ഒരു കൂട്ടം പ്രതിഷേധക്കാര്‍ പദ്ധതിയിട്ടിരുന്നത്. കഴിഞ്ഞ മാസം സ്വീഡനിലും ഡെന്‍മാര്‍ക്കിലും സമാനമായ പ്രകടനങ്ങള്‍ നടന്നിരുന്നു.
രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാനുള്ള നിയമപരമായ മാര്‍ഗമാണ് പ്രതിഷേധമെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ ഈ പരിപാടി അനുവദിക്കാനാവില്ലെന്ന് ഓസ്‌ലോ പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.
ഇസ്‌ലാം വിരുദ്ധ ഗ്രൂപ്പിന്റെ പ്രതിഷേധ പരിപാടിയെ തുര്‍ക്കി നേരത്തെ ശക്തമായി അപലപിച്ചിരുന്നു. പ്രകോപനപരമായ പ്രകടനം റദ്ദാക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
കഴിഞ്ഞ മാസം സ്‌റ്റോക്ക്‌ഹോമിലെ തുര്‍ക്കി എംബസിക്ക് സമീപം തീവ്ര വലതുപക്ഷക്കാര്‍ ഖുര്‍ആനിന്റെ പകര്‍പ്പ് കത്തിച്ചത് തുര്‍ക്കി ശക്തമായി അപലപിച്ചിരുന്നു. റഷ്യ ഉക്രെയ്ന്‍ ആക്രമിച്ചതിനെത്തുടര്‍ന്ന് സ്വീഡനും ഫിന്‍ലന്‍ഡും കഴിഞ്ഞ വര്‍ഷം നാറ്റോയില്‍ ചേരാന്‍ അപേക്ഷിച്ചിരുന്നുവെങ്കിലും തുര്‍ക്കിയില്‍ നിന്ന് അപ്രതീക്ഷിത എതിര്‍പ്പുകള്‍ നേരിട്ടിരുന്നു. പിന്നീട് പിന്തുണ നേടുകയും ചെയ്തിരുന്നു. തീവ്രവാദ സംഘടനകള്‍ക്കെതിരെ നിയമങ്ങള്‍ കര്‍ശനമാക്കുമെന്ന് സ്വീഡന്‍ വ്യക്തമാക്കിയിട്ടുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)