Sorry, you need to enable JavaScript to visit this website.

മാറിടത്തിന്റെ വലിപ്പം കൂട്ടാന്‍ എല്ലാവരും പറഞ്ഞു, സിനിമാ ലോകത്തെ കുറിച്ച് സമീര റെഡ്ഡി

ചെന്നൈ-മാറിടത്തിന്റെ വലിപ്പം കൂട്ടാന്‍ പലരും നിര്‍ദേശിച്ചുവെന്നും ഭാഗ്യത്തിനാണ് അതു ചെയ്യാതിരുന്നതെന്നും വെളിപ്പെടുത്തി നടി സമീര റെഡ്ഡി. പത്ത് വര്‍ഷം മുമ്പ് സ്തനവലിപ്പും കാണിക്കാന്‍ പാഡ് വെച്ചാണ് നടന്നിരുന്നതെന്നും സോഷ്യല്‍ മീഡിയയിലൂടെ പോസിറ്റീവ് ചിന്തകള്‍ പങ്കുവെക്കാറുള്ള നടി പറയുന്നു. വെകാരികവും മാനസികവും ശാരീരികവുമായ പോരാട്ടങ്ങളെക്കുറിച്ചും അവര്‍ നിരന്തരം എഴുതാറുണ്ട്.
പത്തുവര്‍ഷം മുമ്പത്തെ കഥയാണ്. അക്കാലത്തും ശരീരത്തിലെ മുഴുപ്പ് സിനിമാ രംഗത്ത് വലിയ ചര്‍ച്ചയായിരുന്നു. അതുകൊണ്ടാണ് പാഡ് വെക്കേണ്ടി വന്നത്. സ്‌ക്രീനില്‍ മികച്ചതായി കാണുന്നതിന് പ്ലാസ്റ്റിക് സര്‍ജറി ചെയ്തവരായിരുന്നു കൂടുതലെന്നും സമീര അനുസ്മരിച്ചു.
എല്ലാവരും പ്ലാസ്റ്റിക് സര്‍ജറിക്കു പിന്നാലെയായിരുന്നു. മാറിടത്തിന്റെ വലിപ്പം കൂട്ടാനും മൂക്ക് ശരിയാക്കാനുമൊക്കെ ആളുകള്‍ സര്‍ജറിക്ക് പിന്നാലെ പാഞ്ഞ ഭ്രാന്തമായ ഘട്ടം ഉണ്ടായിരുന്നുവെന്ന്  മിഡ്‌ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ച് സിനിമാലോകത്ത് പലരും തുറന്ന് പറഞ്ഞിരുന്നതിനാല്‍ താനും സ്തന ശസ്ത്രക്രിയയെക്കുറിച്ച് പലപ്പോഴും ചിന്തിച്ചിരുന്നുവെന്ന് അവര്‍ പറഞ്ഞു.
ശരിക്കും അക്കാലത്ത് ഞാന്‍ പട്ടിണി കിടക്കുകയായിരുന്നു. ദിവസവും കഴിച്ചിരുന്നത് ഒരേ ഒരു ഇഡ്ഡലി. അങ്ങനെ ശരീരഭാരം കൂട്ടാതെ മുന്നോട്ട് പോകുമ്പോഴാണ് ചിലര്‍ എന്റെ ശരീരത്തിലും ശസ്ത്രക്രിയയിലൂടെ മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെട്ടത്.
എന്റെ മാറിടം അന്ന് ചെറുതാണ്. അതുകൊണ്ട് തന്നെ വലിപ്പം തോന്നിക്കാന്‍ പാഡ് കെട്ടിവെക്കണം. സര്‍ജറി ചെയ്ത് ബ്രെസ്റ്റ് സൈസ് കൂട്ടാന്‍ എന്നെ പലരും ഉപദേശിച്ചു. പക്ഷെ അത് വേണോ എന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചു.
'പലപ്പോഴും ഞാന്‍ ചിന്തിക്കും, ഞാനും ചെയ്യണോ? ഇതാണോ പതിവ്?' നടിയായി തുടരാന്‍ ഞാനും ചെയ്യേണ്ടതുണ്ടോ എന്നിങ്ങനെ ആയിരുന്നു ചിന്ത. ആലോചനകള്‍ക്കുശേഷം വേണ്ടെന്നു തന്നെ തീരുമാനിച്ചു.
തന്റെ തീരുമാനത്തില്‍ സന്തോഷമുണ്ട്. പത്ത് വര്‍ഷം മുമ്പ് ഇത് ചെയ്തിരുന്നെങ്കില്‍, അതില്‍ ഖേദിക്കേണ്ടിവരുമായിരുന്നു- അവര്‍ പറഞ്ഞു. എന്നാല്‍ ശരീരത്തില്‍ മാറ്റം വരുത്താന്‍  ശസ്ത്രക്രിയ തിരഞ്ഞെടുക്കുന്നവരോട് എതിര്‍പ്പൊന്നുമില്ല. ഇത് അവരെ സന്തോഷിപ്പിക്കുന്നുവെങ്കില്‍ ചെയ്യുക- അവര്‍ കൂട്ടിച്ചേര്‍ത്തു.
സമീര റെഡ്ഡി ഇപ്പോള്‍ രണ്ട് കുട്ടികളുടെ അമ്മയാണ്, ഹാന്‍സ് എന്ന മകനും നൈര എന്ന മകളും. വിവാഹത്തിനുശേഷം വെള്ളിത്തിരയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന അവരുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ അവളുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതാണ്. രക്ഷാകര്‍തൃത്വത്തെക്കുറിച്ചും അമ്മയാകുന്നതിനെക്കുറിച്ചുമുള്ള പോസ്റ്റുകള്‍ കൊണ്ട് നിറഞ്ഞതാണ് നടിയുടെ ഇന്‍സ്റ്റഗ്രാം. ഇപ്പോള്‍ സിനിമാലോകത്ത് നിലനില്‍ക്കുന്ന മാറിട വലിപ്പത്തെ കുറിച്ചുള്ള ഭ്രാന്തിനെ കുറിച്ചുള്ള പോസ്റ്റില്‍ അവര്‍ പത്ത് വര്‍ഷം മുമ്പത്തെ ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ടനായികമാരില്‍ ഒരാളാണ് സമീര റെഡ്ഡി. നടന്‍  സൂര്യയുടെ വാരണം ആയിരം എന്ന ചിത്രത്തിലെ മേഘ്‌ന എന്ന കഥാപാത്രത്തിലൂടെ  ആണ് നടി പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയങ്കരിയായത്. ഹിന്ദിയിലും ബംഗാളിയിലുമെല്ലാം സമീര അഭിനയ മികവ് തെളിയിച്ചു.
 പ്രസവശേഷം ശരീരഭാരം വര്‍ധിച്ചതിനെ തുടര്‍ന്നുണ്ടായ ബോഡി ഷെയിമിങ്ങിനെ കുറിച്ചെല്ലാം സമീര റെഡ്ഡി മനസുതുറന്നിരുന്നു. ആ സമയത്തെല്ലാം സ്ത്രീകളില്‍ നിന്നുപോലും പരിഹാസ വാക്കുകള്‍ കേട്ടിരുന്നു. ഇതെല്ലാം തന്നെ ഏറെ വിഷമിപ്പിച്ചു എന്നും നടി വെളിപ്പെടുത്തിയിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News