Sorry, you need to enable JavaScript to visit this website.

എല്ലാം അഗ്നി വിഴുങ്ങി; രേഖകള്‍ ബാക്കിയായതിന്റെ ആശ്വാസത്തില്‍ പ്രവാസി

അബഹ-ഉടുതുണി മാത്രം ബാക്കിയായി എല്ലാം അഗ്‌നി വിഴുങ്ങിയപ്പോള്‍ പാസ്‌പോര്‍ട്ടടക്കമുള്ള സുപ്രധാന രേഖകള്‍ ഭാഗികമായെങ്കിലും ബാക്കി കിട്ടിയതിന്റെ ആശ്വാസത്തിലാണ് ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് യാസിന്‍. ഖമീസ് മുഷൈത്തിലെ റസ്‌റാസിലാണ് കഴിഞ്ഞ ദിവസം വിദേശികള്‍ താമസിക്കുന്ന മുറികള്‍ക്ക് തീപിടിച്ചത്. യാസിറും  മറ്റ് രണ്ട് ഇന്ത്യക്കാരു മടക്കം പതിനാല് പേര്‍ താമസിക്കുന്ന എല്ലാ മുറികളും അഗ്‌നിക്കിരയാവുകയായിരുന്നു.
ഓരോ റൂമിലും രണ്ട് പേര്‍ വീതം താമസിക്കുന്ന ഏഴ് മുറികളിലൊന്നില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീപിടിച്ചപ്പോള്‍ മറ്റ് മുറികളിലേക്കും പടരുകയായിരുന്നു. ജോലിക്ക് പോകുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രം മാത്രം ബാക്കിയായി.
എല്ലാം നഷ്ടപ്പെട്ടു എന്ന് കരുതി ഇനി എന്ത് എന്ന് ചിന്തിച്ചിരിക്കെയാണ് ഭാഗികമായി കത്തി നശിച്ച പാസ്‌പോര്‍ട്ടും ആധാര്‍, ഇന്ത്യന്‍ ലൈസന്‍സ് തുടങ്ങി  നാട്ടിലെ സുപ്രധാന തിരിച്ചറിച്ചറിയല്‍ രേഖകള്‍ പാതി കത്തിയനിലയില്‍  ലഭിച്ചത്. പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കാനിരിക്കുകയാണ്.മറ്റ് രേഖകള്‍ നാട്ടില്‍ ചെന്ന ശേഷം അപേക്ഷ സമര്‍പ്പിച്ചാല്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് മുഹമ്മദ് യാസീന്‍. പതിനാല് പേരില്‍ ബാക്കി എല്ലാവരും ബംഗ്ലാദേശ് സ്വദേശികളാണ്.
സംഭവിച്ച നഷ്ടം കണക്കാക്കി ബന്ധപ്പെട്ട വകുപ്പുമായി ചേര്‍ന്ന് തിരിച്ചുനല്‍കുമെന്നും താമസ സൗകര്യം പുതുക്കി നല്‍കാമെന്നും കെട്ടിട ഉടമ നല്‍കിയ വാഗ്ദാനത്തിന്റെ പ്രതീക്ഷയിലും ആശ്വാസത്തിലുമാണ് തൊഴിലാളികള്‍ എല്ലാവരും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News