റിയാദ്- നാട്ടില്‍ നിന്ന് അവധി കഴിഞ്ഞെത്തിയ പ്രവാസി റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിര്യാതനായി. തൃശൂര്‍ കൈപ്പമംഗലം സ്വദേശി കൈപ്പോത്ത് അപ്പു ലാലു (56) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11 മണിക്കാണ് കൊച്ചിയില്‍ നിന്നുള്ള സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ഇദ്ദേഹം റിയാദിലെത്തിയത്. എത്തിയ ശേഷം കമ്പനിയുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും പിന്നീട് വിവരമുണ്ടായിരുന്നില്ല. ഇമിഗ്രേഷന്‍ കഴിഞ്ഞ് പുറത്തിറങ്ങിയയുടനെ ഹൃദയാഘാതമുണ്ടായി. ഉടന്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ ആശുപത്രി അധികൃതര്‍ സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാടിനെ ബന്ധപ്പെടുകയായിരുന്നു.
മകന്‍ ഹരിലാല്‍ റിയാദിലുണ്ട്. ധന്യ, മീനു മറ്റു മക്കളാണ്. ഭാര്യ: ലീല. അമ്മ സരോജിനി
32 വര്‍ഷമായി റിയാദിലുള്ള അദ്ദേഹം ഒരു കമ്പനിയില്‍ ഫോര്‍ക്ക് ലിഫ്റ്റ് ഓപറേറ്ററാണ്. മൃതദേഹം നൂറ യൂണിവേഴ്‌സിറ്റിയിലെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് രംഗത്തുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)