Sorry, you need to enable JavaScript to visit this website.

വിമര്‍ശനങ്ങള്‍ വകവെക്കാതെ ബി.ജെ.പി സര്‍ക്കാര്‍; ഭോപ്പാലിലെ ഇസ്ലാം നഗര്‍ ഇനി ജഗദീഷ്പൂര്‍

ഭോപ്പാല്‍- മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ 'ഇസ്ലാം നഗര്‍' ഇനി 'ജഗദീഷ്പൂര്‍' എന്നറിയപ്പെടും. ശിവരാജ് സിംഗ് ചൗഹാന്റെ സര്‍ക്കാരാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. പേരുമാറ്റം സംബന്ധിച്ച് മധ്യപ്രദേശ് റവന്യൂ വകുപ്പ് ഗസറ്റില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
മുമ്പ് 2021 ഫെബ്രുവരിയില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഹോഷംഗബാദിനെ നര്‍മ്മദാപുരം എന്നും നസ്‌റുല്ലഗഞ്ചിനെ ഭൈരുന്ദ എന്നും പുനര്‍നാമകരണം ചെയ്തിരുന്നു.
സര്‍ക്കാരിന്റെ ഈ തീരുമാനത്തിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. പേര് മാറ്റാനുള്ള തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് കോട്ടകള്‍ക്ക് പേരുകേട്ട ഇസ്ലാം നഗര്‍ സ്ഥിതി ചെയ്യുന്നത്. 308 വര്‍ഷം മുമ്പ് ഇസ്ലാം നഗറിന്റെ പേര് ജഗദീഷ്പൂര്‍ എന്നായിരുന്നു എന്നാണ് അധികൃതരുടെ വാദം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News